ജീര്‍ണതകളെ പ്രതിരോധിക്കാന്‍ കരുത്തായത് സാംസ്കാരിക പൈതൃകം- കെ.ബി.ശ്രീദേവി

tcr-sreedeviകൊടകര: ആധുനിക ലോകത്തിന്റെ ജീര്‍ണ്ണതകള്‍ക്കു മുന്നില്‍ ഭാരതത്തിന് തലയുയര്‍ത്തി നില്‍ക്കാന്‍ കഴി ഞ്ഞത് ശ്രേഷ്ഠമായ പൈതൃക ത്തിന്റെ പിന്‍ബലം കൊണ്ടാണെന്ന് എഴുത്തുകാരി കെ.ബി.ശ്രീദേവി അഭിപ്രായപ്പെട്ടു.എന്‍എസ്എസ് മുകുന്ദപുരം താലൂക്ക് ഹ്യമന്‍ റിസോഴ്‌സസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സീതായനം എന്ന പേരില്‍ നെല്ലായിയില്‍ സംഘടിപ്പിച്ച നായര്‍ വനിത സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.  സംസ്കാരം കൊണ്ട് ജീര്‍ണ്ണതകളെ പ്രതിരോധിക്കാന്‍ എക്കാലത്തും ഭാരതത്തിനായിട്ടുണ്ട്. അമ്മമാര്‍ പകര്‍ന്നു നല്‍കിയ സംസ്കാരമാണ് അത് സാധ്യമാക്കിയതെന്നും അവര്‍ കൂട്ടിചേര്‍ത്തു.

എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ.ഡി.ശങ്കരന്‍കുട്ടി അധ്യക്ഷത വഹിച്ചു. ഭാരതത്തിന്റെ സ്ത്രീത്വാദര്‍ശം എന്ന വിഷയത്തില്‍ ഒ.എസ്.സതീഷ് പ്രഭാഷണം നടത്തി. യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.എം.ഹരിനാരായണന്‍, സെക്രട്ടറി കെ.രവീന്ദ്രന്‍, താലൂക്ക് യൂണിയന്‍ വനിതവിഭാഗം പ്രസിഡന്റ് പ്രഫ.സാവിത്രി ലക്ഷ്മണന്‍ , ഹ്യൂമന്‍ റിസോഴ്‌സസ് സെന്റര്‍ കോ ഓഡിനേറ്റര്‍ ആര്‍.ബാലകൃഷ്ണന്‍  എന്നിവര്‍ സംസാരിച്ചു. താലൂക്ക് യൂണിയനു കീഴിലെ ആയിരത്തോളം വനിതകള്‍ സീതായനത്തില്‍ പങ്കെടുത്തു.

Related posts