കോഴിക്കോട്: നഗരത്തിലെ സ്വകാര്യ നഴ്സിംഗ് കോളജ് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അത്തോളി ഉള്യേരി കരിക്കാലില്‍ ഉണ്ണികൃഷ്ണന്റെ മകള്‍ ശ്രീലക്ഷ്മി (19) ആണ് മരിച്ചത്. കോളജിന്റെ വനിതാഹോസ്റ്റലില്‍ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. പ്രണയനൈരാശ്യം മൂലം ജീവനൊടുക്കിയെന്നാണ് പ്രാഥമിക വിവരം.
ഇതര മതസ്ഥനായ യുവാവുമായി ശ്രീലക്ഷ്മി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ എതിര്‍ത്തതോടെ ഇരുവരും രജിസ്റ്റര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചുവത്രെ. ഇതിനിടെ, കുട്ടിയെ കാണാതായെന്നു കാട്ടി മാതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്.
കഴിഞ്ഞദിവസം വീട്ടില്‍ പോയി മടങ്ങിയെത്തിയതു മുതല്‍ ശ്രീലക്ഷ്മി കടുത്ത മാനസികവിഷമത്തിലായിരുന്നുവെന്നാണ് ഹോസ്റ്റലില്‍ നിന്നു ലഭിക്കുന്ന വിവരം. ഇന്ന് റവന്യൂ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ഇന്‍ക്വസ്റ്റ് നടത്തുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.