സീബ്രോണിക്‌സ് ബ്ലൂടൂത്ത് ഫീച്ചറുള്ള പരിഷ്കരിച്ച സൗണ്ട് ബാര്‍ സ്പീക്കറായ ജൂക്ക് ബാര്‍ പുറത്തിറക്കി. മനോഹരവും ഒതുക്കവുമുള്ള ഡിസൈനിലാണ് ഈ വയര്‍ലെസ് സറൗണ്ട് സൗണ്ട് സ്പീക്കര്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച സീബ്രോണിക്‌സ് ജൂക്ക് ബാറില്‍ ബ്ലൂടൂത്ത് സൗകര്യവും ഉള്‍പ്പെടുത്തിയാണ് പുതിയ മോഡല്‍ അവതരിപ്പിച്ചിട്ടുള്ളത്. 5,499 രൂപയാണ് സ്പീക്കറിന്റെ വില.
ടെലിവിഷനോടൊപ്പം പ്രവര്‍ത്തിപ്പിക്കാവുന്ന സ്പീക്കര്‍ സിനിമകള്‍ക്കും സംഗീതത്തിനും മികച്ച പിന്തുണ നല്‍കും. ഡൗണ്‍ ഫയറിംഗ് സബ്‌വൂഫറും, ബാറിലെ മിഡ്/ഹൈ െ്രെഡവറുകളും ജൂക്ക് ബാര്‍ സ്പീക്കറിന്റെ പ്രത്യേകതയാണ്. സ്പീക്കറിന്റെ ആകെ ഔട്ട്പുട്ട് 49 വാട്ട് ഞങട ആണ്.
ആകര്‍ഷകമായ പാനലും ഡിജിറ്റല്‍ ഡിസ്‌പ്ലേയുമാണ് സ്പീക്കറിനുള്ളത്. സബ്‌വൂഫര്‍ ടോപ്പ് പാനലില്‍ എല്ലാ നിയന്ത്രണങ്ങളുമുണ്ട്.