ജൊനാഥന്‍ ഒന്നു കുളിച്ചു; 184 വര്‍ഷത്തിനു ശേഷം

jo184 വര്‍ഷങ്ങള്‍ക്കുശേഷം ജൊനാഥന്‍ ഒന്നു കുളിച്ചു. ഈ കുളിയുടെ വീഡിയോ സെന്റ് ഹെലേനാ ദ്വീപിലെ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടുമുണ്ട്. പറഞ്ഞുവരുന്നതു ജൊനാഥന്‍ എന്ന ഭീമന്‍ ആമയെക്കുറിച്ചാണ്. ജൊ}ാഥന്‍ ഒന്നു കുളിച്ചതു ചരിത്രസംഭവമാണെന്നാണു ഗവണ്‍മെന്റ് വെബസൈറ്റിലും രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ഇവനെ കുളിപ്പിക്കുന്നത് അത്ര സിമ്പിള്‍ ആണെന്നു കരുതണ്ട. നിരവധി വിദഗ്ധരെ കണ്ടു ശരിയായ രീതിയും ശൈലിയുമെല്ലാം പഠിച്ചെടുത്ത ശേഷമാണു താന്‍ ജൊനാഥനെ കുളിപ്പിക്കാന്‍ ഇറങ്ങി പുറപ്പെട്ടതെന്നു വെറ്റിനറി ഡോക്ടര്‍ ജോ ഹോളിന്‍സ് പറയുന്നു. ഭൂമിയിലെ ഏറ്റവും പ്രായമുള്ള ഈ ഭീമനെ ഒന്നു കുളിപ്പിക്കാന്‍ കഴിഞ്ഞത് കരിയറിലെ വലിയ നേട്ടമാണെന്നാണു ഇദ്ദേഹത്തിന്റെ വിശ്വാസം.

Related posts