കോലഞ്ചേരി: മുന്‍കൂര്‍ കൂലി വാങ്ങിയശേഷം ജോലിക്കു വരാതിരുന്നതു ചോദ്യം ചെയ്ത ഗൃഹനാഥനെ ചുറ്റികയ്ക്കടിച്ച് പരിക്കേല്‍പിച്ചു. പാലയ്ക്കാമറ്റം തൊഴുത്തിങ്കല്‍ കുര്യന്‍(48) ആണ് പരിക്കേറ്റത്. സംഭവത്തില്‍ പ്രതിയായ പാലക്കാമറ്റം ലക്ഷം വീട് കോളനിയില്‍ തങ്കപ്പനായി പുത്തന്‍കുരിശ് പോലീസ് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച രാത്രി ഏഴരയോടെ പാലയ്ക്കാമറ്റത്തായിരുന്നു സംഭവം. വെല്‍ഡിംഗ് ജോലിക്കാരനായ തങ്കപ്പന്‍ കുര്യന്റെ വീട്ടില്‍ ജോലി ചെയ്യുന്നതിനായി പണം മുന്‍കൂര്‍ കൈപ്പറ്റിയിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും പണിക്കെത്തിയില്ല. ഞായറാഴ്ച വൈകുന്നേരം തങ്കപ്പനും കുര്യനും ഇതേ ചൊല്ലി വാക്കേറ്റമുണ്ടായി. ഇതിനിടയില്‍ കൈയിലിരുന്ന ചുറ്റിക കൊണ്ട് കുര്യനെ തങ്കപ്പന്‍ അടിക്കുകയായിരുന്നു.
നിലവിളികേട്ടു നാട്ടുകാര്‍ ഓടിയെത്തിയാണ് കുര്യനെ ആശുപത്രിയിലെത്തിച്ചത്. വാരിയെല്ലുകള്‍ക്ക് ഒടിവ് പറ്റിയ ഇദ്ദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൃത്യത്തിനു ശേഷം ഒളിവില്‍ പോയ തങ്കപ്പനായി പുത്തന്‍കുരിശ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ക്ക് ക്രിമിനില്‍ പശ്ചാത്തലമുണെ്ടന്ന് പോലീസ് പറഞ്ഞു.