ഞരമ്പു മുറിച്ച് മകനെ കൊലപ്പെടുത്തി; അമ്മ അറസ്റ്റില്‍

KLM-ARRESTഅങ്കമാലി: കൈഞരമ്പ് മുറിച്ച് മകനെ കൊലപ്പെടുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച കേസില്‍ മൂക്കന്നൂര്‍ കോക്കുന്ന് പനങ്ങാട്ടുപറമ്പില്‍ ബൈജുവിന്റെ ഭാര്യ ടീനയെ (41) അങ്കമാലി പോലീസ് അറസ്റ്റു ചെയ്തു. മൂക്കന്നൂര്‍ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥി ആന്‍വിന്‍ (10) ആണ് കഴിഞ്ഞ ഏപ്രില്‍ 30ന് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് മകനെ കൊലപ്പെടുത്തിയശേഷം ടീന ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചു.

കുട്ടിക്ക് ഉറക്കഗുളിക കൊടുത്ത് മയക്കിയശേഷമാണ് ഞരമ്പു മുറിച്ചത്. ചുമയ്ക്കുള്ള ഗുളികയാണെന്നു പറഞ്ഞാണ് ഉറക്കഗുളിക നല്‍കിയത്. ഞരമ്പു മുറിച്ചപ്പോള്‍ വേദന കൊണ്ടു കരഞ്ഞ കുട്ടിയുടെ വായും മൂക്കും പൊത്തി ശ്വാസം മുട്ടിച്ചു. ചെടിക്കു തളിക്കുന്ന മരുന്നു കുടിച്ചശേഷമാണ് ടീന ഞരമ്പു മുറിച്ചത്. മുറിവ് ആഴത്തിലുള്ളതായിരുന്നില്ല. കുട്ടിക്കു കൊടുത്ത ഉറക്കഗുളികയുടെ ഒഴിഞ്ഞ പാക്കറ്റ് വീട്ടില്‍ നിന്നു കണെ്ടത്തി. ചികിത്സയിലിരിക്കെ ടീനയുടെ മൊഴി മജിസ്‌ട്രേറ്റ് ആശുപത്രിയില്‍ എത്തി രേഖപ്പെടുത്തിയിരുന്നു. ബൈജുവും ടീനയും തമ്മില്‍ പലപ്പോഴും കലഹമുണ്ടാകാറുണെ്ടന്ന് പോലീസ് പറഞ്ഞു. ടീനയുടെ ഭര്‍ത്താവ് ബൈജു ഡ്രൈവറാണ്. ആന്‍വിന്‍ ണ്. അങ്കമാലി കോടതിയില്‍ ഹാജരാക്കിയ ടീനയെ റിമാന്‍ഡ് ചെയ്തു.

Related posts