മലയാളത്തിന്റെ മലര് മിസ് ഡോക്ടറായി എന്നത് അടുത്തയിടെ വലിയ വാര്‍ത്തയായിരുന്നു. കേരളത്തില്‍ മാത്ര മല്ല, തമിഴ്നാട്ടിലെ ആരാധകരും വാര്‍ത്ത ആഘോഷിച്ചു. എന്നാല്‍ താന്‍ ശരിക്കും ഡോക്ടര്‍ ആയിട്ടില്ല എന്ന് സായി പല്ലവി പറയുന്നു. അറുപത്തിമൂന്നാമത് ബ്രിട്ടാനിയ ഫിലിം ഫെയറിന്റെ മികച്ച പുതുമുഖ നടിക്കുള്ള പുരസ്കാരം (പ്രേമം) സ്വീകരിച്ച് സംസാരിക്കുകയായിരുന്നു താരം. ജോര്‍ജിയയില്‍ നിന്ന് എം ബി ബി എസ് ബിരുദം പൂര്‍ത്തിയാക്കി. എന്നാല്‍ പൂര്‍ണമായും ഞാനൊരു ഡോക്ടര്‍ ആയിട്ടില്ല. ഇന്ത്യയില്‍ ഒരു പരീക്ഷ കൂടെ എഴുതിയാലേ ഡോക്ടര്‍ എന്ന പദവി പൂര്‍ണമായും തനിക്ക് സ്വന്തമാകുകയുള്ളൂവെന്നും സായി പറഞ്ഞു.
ഞാനിതുവരെ ഡോക്ടര്‍ ആയിട്ടില്ല: സായി പല്ലവി
