ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല…! ഗൗതമിയുമായി പിരിഞ്ഞതിനുശേഷം തന്റേതെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളെന്ന് കമല്‍ ഹാസന്‍

kamalചെന്നൈ: ഗൗതമിയുമായി പിരിഞ്ഞതിനുശേഷം തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന പ്രതികരണങ്ങള്‍ നിഷേധിച്ച് നടന്‍ കമല്‍ ഹാസന്‍. ഇതേവരെ താന്‍ ഒരുതരത്തിലും പ്രതികരിച്ചിട്ടില്ലെന്നും ഇനി പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കമല്‍ ഹാസന്‍ പ്രതികരിച്ചത്.

തന്റെ പ്രതികരണം എന്ന പേരില്‍ ആരോ വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുകയാണ്. ഈ അവസരത്തില്‍ തന്റെ പേരില്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്നത് വിവേകശൂന്യവും സംസ്കാരരഹിതവുമാണ്. ഇതെക്കുറിച്ച് ഈ സാഹചര്യത്തില്‍ താന്‍ കൂടുതല്‍ ഒന്നും പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ല– കമല്‍ ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞദിവസമാണ് കമലുമായി പിരിയുന്ന വിവരം നടി കൂടിയായ ഗൗതമി തന്റെ ബ്ലോഗിലൂടെ പുറത്തുവിട്ടത്. 2005 മുതലാണ് ഇരുവരും ഒരുമിച്ച് താമസിക്കാന്‍ ആരംഭിച്ചത്.

Related posts