ടിപി സ്മരണകളുമായി കെ.കെ.രമ വോട്ടര്‍മാരിലേക്ക്

kkd-remaവടകര: രാഷ്ട്രീയ ഫാസിസത്തിന്റെ ഇരയായി 51 വെട്ടുകളേറ്റുവാങ്ങി രക്തസാക്ഷിയായ ടി.പി.ചന്ദ്രശേഖരന്റെ ഓര്‍മകള്‍ക്കുമുന്നില്‍ പ്രണാമം അര്‍പിച്ച് വടകരയിലെ ആര്‍എംപി സ്ഥാനാര്‍ഥി കെ.കെ.രമ പ്രചരണം തുടങ്ങി. ഒഞ്ചിയം തൈവച്ചപറമ്പത്തെ വീട്ടിലെ ടിപി രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയോടെയാണ് പര്യടനത്തിന് തുടക്കമായത്. നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം പ്രിയ സഖാവിന്റെ സ്മൃതികുടീരത്തിലെത്തുമ്പോള്‍ ഒരു നിമിഷം വിതുമ്പലടക്കി അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് രമ നിന്നു. പിന്നീട് ചെറു പ്രസംഗം. വടകര ആര്‍എംപിയിലൂടെ പുതിയൊരു ചരിത്രമെഴുതുമെന്ന് രമ പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തകരുടെ അകമ്പടിയോടെ പിന്നീട് വള്ളിക്കാട്ടെ ടിപി സ്മാരകത്തിലേക്ക്. ടിപിയുടെ ഛായാപടം വെച്ച സ്മാരകത്തില്‍ പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികള്‍ക്കിടയില്‍ മുഷ്ടി ചുരുട്ടി അഭിവാദ്യങ്ങള്‍ നേര്‍ന്ന് പോരാട്ട ചരിത്രങ്ങളുടെ സ്മരണകളുറങ്ങുന്ന വടകരയുടെ മണ്ണിലേക്ക് രമ യാത്രയായി. അഞ്ചുവിളക്കിലെ ഗാന്ധിപ്രതിമക്കുമുന്നില്‍ നിന്നും പ്രചരണത്തിന് തുടക്കം. ആദ്യം വടകര കോടതിയിലെ ബാര്‍ അസോസിയേഷന്‍ ഹാളിലുണ്ടായിരുന്നവര്‍ക്കിടയിലേക്ക്. ഇവിടെ വോട്ടുചോദിച്ച രമ പിന്നീട് മാര്‍ക്കറ്റ് പരിസരത്തും ടൗണിലെ മറ്റിടങ്ങളിലും പ്രചരണ പരിപാടിയുമായി നീങ്ങി.

ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം ഇനി വടകരയില്‍ മാത്രമല്ല കേരളത്തിലെ 140 മണ്ഢലങ്ങളിലും നിറയുന്ന ഈ തെരഞ്ഞെടുപ്പു വേളയില്‍ രമയുടെ സ്ഥാനാര്‍ഥിത്വം ഏവരും ഉറ്റുനോക്കുകയാണ്. പോരാട്ട വഴികളിലൂടെയാണ് രമ കടന്നുവന്നത്. ബാലസംഘത്തിലൂടെ തുടങ്ങി പഠനകാലം മുതല്‍ എസ്എഫ്‌ഐയുടെ പ്രവര്‍ത്തക. ബാലുശ്ശേരിയിലെ കമ്യൂണിസ്റ്റ് നേതാവായ കെ.കെ. മാധവന്റെ മകള്‍ ഓര്‍മവച്ച കാലം മുതല്‍ കേട്ടുവളര്‍ന്നതും കമ്യൂണിസ്റ്റ് മുദ്രാവാക്യങ്ങളും നേതാക്കളുടെ പ്രസംഗങ്ങളുമാണ്. എസ്എഫ്‌ഐയുടെ സംസ്ഥാന വൈസ ്പ്രസിഡന്റ് പദം വരെ എത്തി. പിന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മലബാറിലെ ഈറ്റില്ലമായ ഒഞ്ചിയത്തേക്ക് ടി.പിയുടെ കയ്യുംപിടിച്ചെത്തി.

വിപ്ലവകാരികള്‍ക്ക് ആവേശം പകര്‍ന്ന മണ്ടോടി കണ്ണന്റെ ജന്മവീടിന്റെ തൊട്ട ടുത്ത് ടിപി എന്ന ചെറുപ്പക്കാ രന്റെ ഭാര്യ. ഒടുവില്‍ സ്വന്തമെ ന്നുകരുതിയ ചില നേതാക്കളുടെ ഗൂഢതന്ത്ര ങ്ങളില്‍ പ്രിയ സഖാവിന്റെ ജീവന്‍ നഷ്ടമാ യപ്പോള്‍ കൊല്ലാനേ കഴിയു തോല്പിക്കാനാവില്ലെന്ന് ലോക മനസാക്ഷിയോട് ഉറക്കെ പറഞ്ഞ അതിജീവനത്തിന്റെ പ്രതീകം.പാര്‍ട്ടി നേതാക്കളായ എന്‍.വേണു, കുളങ്ങര ചന്ദ്രന്‍, ആര്‍.റിജു എന്നിവര്‍ നേതൃത്വം നല്‍കുന്ന ഒന്നാംദിന പര്യടന പരിപാടിയില്‍ പാര്‍ട്ടി, മുന്നണി നേതാക്കള്‍ക്കു പുറമെ റവല്യൂഷണറി മഹിളാ സംഘം പ്രവര്‍ത്തകരും അനുഗമിച്ചു. ആദ്യഘട്ട പ്രചരണത്തിനു ശേഷം മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാക്കളെ കാണാനാണ് സ്ഥാനാര്‍ഥി യാത്രയായത്.

ഓര്‍ക്കാട്ടേരിയിലെ ആദ്യകാല കമ്യൂണിസ്റ്റും വള്ളിക്കാട്, ഒഞ്ചിയം സംഭവങ്ങളില്‍ ദീര്‍ഘകാലം ജയില്‍വാസം അനുഭവിക്കുകയും ചെയ്ത കയ്യാല ഗോപാലന്‍, ടി.പി ചന്ദ്രശേഖരന്‍ ലോക്‌സഭയിലേക്ക് മത്സരിക്കുമ്പോള്‍ കെട്ടിവെക്കാനുള്ള പണം നല്‍കിയ മുയിപ്ര മീത്തലെ പീടികയില്‍ കല്ല്യാണി, ഓര്‍ക്കാട്ടേരി, മുയിപ്ര ഭാഗങ്ങളില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ആര്‍എംപി രൂപീകരിക്കപ്പെ ട്ടതുമുതല്‍ സജീവ സംഘാടകനായി പ്രവൃത്തിക്കുകയും ചെയ്യുന്ന തെക്കയില്‍ കുമാരന്‍ എന്നിവരെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി.

Related posts