ടിവി ഷോ ചിത്രീകരണത്തിനിടെ കൂട്ടമാനഭംഗത്തിനിരയാക്കി; മയക്കുമരുന്ന് കലര്‍ന്ന പാനീയം നല്‍കിയ ശേഷമായിരുന്നു പീഡനം; വീഡിയോഗ്രാഫര്‍മാര്‍ക്കെതിരേ പരാതിയുമായി നടി

Nadiന്യൂഡല്‍ഹി: കൂട്ടമാനഭംഗത്തിനിരയാക്കിയെന്നു കാട്ടി ഹിന്ദി ടെലിവിഷന്‍ താരം പോലീസില്‍ പരാതി നല്‍കി. നടിയും മോഡലുമായ പൂജ മിശ്രയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ജയ്പൂരില്‍ ഒരു ടിവി ഷോയുടെ ചിത്രീകരണത്തിനിടെ മൂന്നു പേര്‍ ചേര്‍ന്നു മാനഭംഗപ്പെടുത്തിയെന്നു കാട്ടിയാണ് നടി പരാതി നല്‍കിയിരിക്കുന്നതെയന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ടിവി ഷോ ചിത്രീകരിക്കാന്‍ എത്തിയ വീഡിയോഗ്രാഫര്‍മാര്‍ക്കെതിരേയാണ് പരാതി. ചിത്രീകരണത്തിനിടെ മയക്കുമരുന്ന് കലര്‍ന്ന പാനീയം നല്‍കിയ ശേഷമായിരുന്നു പീഡനമെന്നും പരാതിയില്‍ പറയുന്നു. നടിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts