കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്റെ വധം സിബിഐ അന്വേഷിക്കില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് എംപി വീണ്ടും പ്രധാനമന്ത്രിയോടും കേന്ദ്ര ആഭ്യന്തര മന്ത്രിയോടും അഭ്യര്‍ഥിച്ചു. എല്‍ഡിഎഫ് കേരളത്തില്‍ അധികാരത്തില്‍ വന്ന് 80 ദിവസത്തിനുള്ളില്‍ 60 കൊലപാതകങ്ങളാണ് നടന്നത്. 25 ദിവസങ്ങള്‍ക്കുള്ളില്‍ രണ്ട്
രാഷ്ട്രീയ കൊലപാതകങ്ങള്‍ തന്റെ നിയോജക മണ്ഡലത്തില്‍ മാത്രം നടന്നു. ചന്ദ്രശേഖരന് വധത്തിന്റെ ഗൂഢാലോചന സിബിഐ സമഗ്രമായി അന്വേഷിച്ചാല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള പല പ്രമുഖ നേതാക്കന്മാരും ജയിലിലാകും. അതോടെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് മലബാറില്‍ വിരാമം കുറിക്കാന്‍ കഴിയും. ബിജെപിയുടെ സംസ്ഥാന നേതൃത്വവും ചന്ദ്രശേഖരന് വധം സിബിഐക്ക് വിടണമെന്ന് തുടരെ ആവശ്യപ്പെട്ടതാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ നേരിട്ട് വന്ന് ഉത്തര മലബാറിലെ സ്ഫോടനാത്മകമായ സ്ഥിതിവിശേഷം വിലയിരുത്തിയതാണ്. അന്വേഷണത്തിന് അടിയന്തിരമായി നടപടി സ്വീകരിക്കാന്‍ കേന്ദ്രം മുന്നോട്ട് വരണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.