ടോബിയുടെ ഒരു സമയം…! രണ്ടു മൂക്കുള്ള ടോബി ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ താരമാണ്

tobyഏതൊരു നായയ്ക്കും ഒരു ദിവസമുണ്ടെന്ന് പറയുന്നതില്‍ കാര്യമുണ്ടെന്ന് ഇതു വായിച്ചു കഴിയുമ്പോള്‍ സമ്മതിക്കേണ്ടി വരും. കാരണം അമേരിക്കയില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ താരം ഒരു നായയാണ്. ലോസ് ആഞ്ചല്‍സിലുള്ള ടോബിയെന്ന നായയാണ് ഇപ്പോള്‍ എല്ലാവരുടെയും ഇഷ്ടതാരമായി വിലസുന്നത്. രണ്ടു മൂക്കുള്ളതാണ് ടോബിയെ മറ്റുനായ്ക്കളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.

തെരുവില്‍ നിന്നാണ് ടോബിയെ ഇപ്പോഴത്തെ അതിന്റെ ഉടമസ്ഥനു ലഭിച്ചത്. ഇപ്പോള്‍ എല്ലാവരുടെയും പ്രിയപ്പെട്ടവനാണു ടോബി. ദിവസം നിരവധി ആളുകളാണ്ക്കു ടോബിയെ കാണാനും ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും എത്തുന്നത്. വ്യത്യസ്തങ്ങളായ നായ്ക്കളെ വളര്‍ത്തുന്ന ടോഡ് റെയാണ് ടോബിയെ തെരുവില്‍ നിന്നു കണ്ടെടുത്ത് ഇപ്പോള്‍ ഹീറോയാക്കി മാറ്റിയിരിക്കുന്നത്.

Related posts