ട്രെയിനില്‍ നിന്ന് കാണാതായ മലയാളി വീട്ടമ്മയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍; മൃതദേഹം കണ്ടെത്തിയത് കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയില്‍; ബലാത്സംഗത്തിന് ഇരയായതായും സംശയം

crimeഉഡുപ്പി: മുംബൈയില്‍ നിന്നും കേരളത്തിലേയ്ക്കുള്ള യാത്രയ്ക്കിടെ ട്രെയിനില്‍ നിന്നും കാണാതായ മലയാളി വീട്ടമ്മയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്‌ടെത്തി. തൃശൂര്‍ കിള്ളിമംഗലം സ്വദേശി അജിതയാണ് മരിച്ചത്. കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നാണ് ഇവരെ കാണാതായത്. കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലാണ് മൃതദേഹം കണ്‌ടെത്തിയത്. ബലാത്സംഗത്തിന് ഇരയായതായും സംശയിക്കുന്നു. പോലീസ് അന്വേഷണം തുടങ്ങി. ബന്ധുക്കള്‍ ഉഡുപ്പിയിലേക്ക് തിരിച്ചു.

Related posts