ട്രെയിന്‍ യാത്ര ഇനി ബോറടിപ്പിക്കില്ല; ട്രെയിനുകളില്‍ റേഡിയോ സൗകര്യമൊരുക്കി ഇന്ത്യന്‍ റെയില്‍വേ

trainട്രെയിന്‍ യാത്രയ്ക്കിടെ യാത്രക്കാര്‍ക്ക് വൈകാതെ തങ്ങളുടെ പ്രിയപ്പെട്ട എഫ്എം സ്റ്റേഷനുകള്‍ ട്യൂണ്‍ ചെയ്യാം. ഇന്ത്യന്‍ റെയില്‍വേ ഇതിനുള്ള ആലോചനകള്‍ തുടങ്ങിക്കഴിഞ്ഞു. ഓണ്‍ബോര്‍ഡ് ഇന്‍ഫോടെയ്ന്‍മെന്റ് പരിപാടികളുമായി റെയില്‍ റേഡിയോ സര്‍വീസ് തുടങ്ങാനാണ് പദ്ധതി. ആദ്യഘട്ടത്തില്‍ 1000 മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളിലായിരിക്കും റെയില്‍ റേഡിയോ സംവിധാനം ആവിഷ്കരിക്കുക.

ഗാനങ്ങളും വിനോദ പരിപാടികളും മാത്രമായിരിക്കില്ല യാത്രക്കാര്‍ക്ക് റെയില്‍ റേഡിയോ വഴി കേള്‍ക്കാന്‍ ശ്രവിക്കാന്‍ കഴിയുക. പൊതു അറിയിപ്പുകളും, ട്രെയിനുമായി ബന്ധപ്പെട്ട വിവരങ്ങളും മണിക്കൂറുകള്‍ ഇടവിട്ട് പ്രക്ഷേപണം ചെയ്യും. മാത്രമല്ല അടിയന്തരഘട്ടങ്ങളില്‍ സൂചന നല്കാനും ഈ സംവിധാനം ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍. കോമഡി പരിപാടികള്‍, ജ്യോതിഷം, ഇന്ത്യന്‍ റെയില്‍വേ ചരിത്രം എന്നിവയെല്ലാം പരിപാടികളില്‍ ഉള്‍പ്പെടുത്തും.

പ്രധാന എഫ്എം സ്റ്റേഷനുകളുമായി റെയില്‍വേ ചര്‍ച്ച നടത്തിയിട്ടു|്. റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന് ഏറെ താത്പര്യമുള്ള പദ്ധതിയാണിത്. ഇപ്പോള്‍ രാജധാനി, തുരന്തോ, ശതാബ്ദി ട്രെയിനുകളില്‍ പൊതു അറിയിപ്പ് സംവിധാനം പ്രവര്‍ത്തിക്കുന്നു|്. റെയില്‍ റേഡിയോയ്ക്കായി റെയില്‍വേ ബോര്‍ഡിലും സോണല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സുകളിലും സ്റ്റുഡിയോ സജ്ജീകരിക്കാനാണ് തീരുമാനം.

അപകടങ്ങള്‍, പ്രകൃതിക്ഷോഭം തുടങ്ങിയ വിപത്തുകള്‍ യാത്രക്കാരെ വേഗത്തില്‍ അറിയിക്കാന്‍ റേഡിയോ സംവിധാനത്തിനു കഴിയുമെന്നാണു പ്രതീക്ഷ. എല്ലാ ട്രെയിനുകളിലും റെയില്‍ ബന്ധു മാസിക വിതരണം ചെയ്യാനും തീരുമാനമായിട്ടു|്. റെയില്‍ ബന്ധു മാസിക പ്രാദേശിക ഭാഷകളില്‍ ഇറക്കാനാണ് തീരുമാനം.

Related posts