തിരുവനന്തപുരം: ട്രേഡ് യൂണിയന്‍ രംഗത്ത് നിലനിന്ന സുതാര്യതയും സത്യസന്ധതയും അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സിപിഐ ദേശീയ കൗണ്‍സില്‍ അംഗവും മുന്‍ മന്ത്രിയുമായ സി. ദിവാകരന്‍ എംഎല്‍എ. എഐടിയുസിയുടെ നേതൃത്വത്തിലുള്ള മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ജില്ലാ കണ്‍വന്‍ഷനും യൂണിയന്‍ പ്രസിഡന്റായിരിക്കെ നിര്യാതനായ പേരൂര്‍ക്കട ശ്രീകുമാറിന്റെ നാലാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം മീനാങ്കല്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. ജി.ആര്‍. അനില്‍, എഐടിയുസി സംസ്ഥാന സെക്രട്ടറി കെ.പി. ശങ്കരദാസ്, എന്നിവര്‍ പ്രസംഗിച്ചു.
ട്രേഡ് യൂണിയന്‍ രംഗത്ത് സുതാര്യതയും സത്യസന്ധതയും നഷ്ടപ്പെടുന്നു: സി. ദിവാകരന്‍
