ട്രോ​ളിം​ഗ് നി​രോ​ധ​നം അ​വ​സാ​നി​ക്കാ​ൻ ര​ണ്ട് ദി​നം കൂ​ടി: വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​ക്ക് ശേ​ഷം ബോ​ട്ടു​ക​ൾ ക​ട​ലി​ലേ​ക്ക്

വൈ​പ്പി​ൻ: ക​ട​ലി​ലെ ട്രോ​ളിം​ഗ് നി​രോ​ധ​നം തീ​രാ​ൻ ഇ​നി ര​ണ്ടു ദി​ന​ങ്ങ​ൾ ബാ​ക്കി. വ്യാ​ഴാ​ഴ്ച അ​ർ​ദ്ധ​രാ​ത്രി​ക്ക് ശേ​ഷം മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ ക​ട​ലി​ലേ​ക്ക് പോ​കും.​ കൊ​ച്ചി, മു​രു​ക്കും​പാ​ടം, മു​ന​മ്പം, മ​ത്സ്യ​ബ​ന്ധ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​തി​നു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തെ തു​ട​ർ​ന്ന് നാ​ട്ടി​ലേ​ക്ക് പോ​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ഭൂ​രി​ഭാ​ഗ​വും ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യി തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ട്.​

ബോ​ട്ടു​ക​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന സാ​മ​ഗ്രി​ക​ൾ ക​യ​റ്റു​ന്ന പ​ണി​ക​ൾ​ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഒ​പ്പം ഭ​ക്ഷ​ണ​വും വെ​ള്ള​വും എ​ല്ലാം സ്റ്റോ​ക്ക് ചെ​യ്യു​ന്ന പ​ണി​ക​ളും ന​ട​ക്കു​ന്നു​ണ്ട്.​ ബോ​ട്ട് യാ​ഡു​ക​ളി​ലും​ മ​റൈ​ൻ വ​ർ​ക്ഷോ​പ്പു​ക​ളി​ലും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ക​യ​റ്റി​യി​രു​ന്ന യാ​ന​ങ്ങ​ളു​ടെ അ​വ​സാ​ന മി​നി​ക്കു പ​ണി​ക​ളി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ.

ഒ​പ്പം വ​ല സെ​റ്റ് ചെ​യ്യു​ന്ന പ​ണി​ക​ളും ധ്രു​ത​ഗ​തി​യി​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്. വ്യാ​ഴാ​ഴ്ച മു​ത​ൽ​ക്കെ ബോ​ട്ടു​ക​ളി​ൽ ഇ​ന്ധ​ന​വും നി​റ​ച്ചു തു​ട​ങ്ങും.​ ക​ന​ത്ത കാ​ല​വ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ഇ​ള​കി മ​റി​ഞ്ഞു കി​ട​ക്കു​ന്ന ക​ട​ലി​ലേ​ക്ക് വ​ൻ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ബോ​ട്ടു​ക​ൾ ഇ​ക്കു​റി ട്രോ​ളിം​ഗ് നി​രോ​ധ​നം ക​ഴി​ഞ്ഞ് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​കു​ന്ന​ത്.​

കി​ളി​മീ​ൻ ക​ണ​വ കൂ​ന്ത​ൽ ചെ​മ്മീ​ൻ തു​ട​ങ്ങി​യ മ​ത്സ്യ​ങ്ങ​ളാ​ണ് ഈ സ​മ​യ​ത്ത് ധാ​രാ​ള​മാ​യി ല​ഭി​ക്കു​ന്ന​ത്.​ ക​ഴി​ഞ്ഞ സീ​സ​ണി​ൽ അ​വ​സാ​നം ഫി​ഷിം​ഗ് മോ​ശ​മാ​യ​തോ​ടെ പ​ല ബോ​ട്ടു​ക​ൾക്കും വലിയ നഷ്ടമാണുണ്ടായത്. ഇ​ക്കു​റി ക​ട​ല​മ്മ ക​നി​ഞ്ഞാ​ൽ ക​ട​മെ​ല്ലാം വീ​ട്ടാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ബോ​ട്ടു​ട​മ​ക​ളും​ തൊ​ഴി​ലാ​ളി​ക​ളും.

Related posts

Leave a Comment