ഇസ്‌ലാമാബാദ്: ഇന്ത്യയില്‍ നടക്കുന്ന ഐസിസി ലോകകപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ടീമിനു പാക് സര്‍ക്കാര്‍ അനുമതി നല്‍കി. ഇന്നാണ് ഇക്കാര്യത്തില്‍ പാക് സര്‍ക്കാര്‍ തീരുമാനമെടുത്തത്. പാക് സര്‍ക്കാരിന്റെ തീരുമാനത്തില്‍ പിസിബി ചെയര്‍മാന്‍ ഷഹര്യാര്‍ ഖാന്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനു പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കണമെന്നു ഐസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലോകകപ്പ് കാണാന്‍ എത്തുന്ന പാക് ആരാധകര്‍ക്ക് വീസ അനുവദിക്കുന്ന കാര്യത്തില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തുന്ന ടീമുകള്‍ക്ക് വന്‍ സുരക്ഷ സന്നാഹങ്ങളൊരുക്കുമെന്നു ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ ഉറപ്പുനല്‍കിയിരുന്നു. ഇന്ത്യയില്‍ കളിക്കാന്‍ പാക്കിസ്ഥാന്‍ എന്ന ടീം മാത്രം ആശങ്കപ്പെടേണ്ട.ലോകകപ്പ് പോലുള്ള വലിയ ടൂര്‍ണമെന്റുകള്‍ക്ക് ഇന്ത്യ നേരത്തെയും വേദിയായിട്ടുണെ്ടന്നും ഇന്നുവരെ ഒരു ടീമും സുരക്ഷാ ഭീഷണി നേരിട്ടെന്നു പരാതി പറഞ്ഞിട്ടില്ലെന്നും താക്കൂര്‍ പറഞ്ഞിരുന്നു. മാര്‍ച്ച് എട്ടു മുതല്‍ മുതല്‍ ഏപ്രില്‍ മൂന്നു വരെയാണ് ട്വന്റി20 ലേകകപ്പ് നടക്കുന്നത്. മാര്‍ച്ച് 16 ന് കൊല്‍ക്കത്ത, മാര്‍ച്ച് 19 ന് ധര്‍മ്മശാലയില്‍ ഇന്ത്യ -പാക്കിസ്ഥാന്‍, മാര്‍ച്ച് 22 ന് മൊഹാലിയില്‍ ന്യൂസിലന്‍ഡ്-പാക്കിസ്ഥാന്‍, മൊഹാലി, മാര്‍ച്ച് 25 ന് മൊഹാലിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ എന്നിങ്ങനെയാണ് പാകിസ്ഥാന്റെ മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.