ഡാളസില്‍ സ്വാതന്ത്ര്യദിനാഘോഷം ജൂലൈ നാലിന്

nri1ഡാളസ്: ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ആധിപത്യത്തില്‍നിന്ന് 1776 ജൂലൈ നാലിനു അമരിക്ക സ്വാതന്ത്ര്യം പ്രാപിച്ചതിന്റെ 240-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഡാളസ് ഫോര്‍ട്ട്‌വര്‍ത്ത് മെട്രോപ്ലെക്‌സിലെ സിറ്റികളില്‍ തുടക്കം കുറിച്ചു. അമേരിക്കന്‍ റവലൂഷനെത്തുടര്‍ന്നു പതിമൂന്നു കോളനികള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍നിന്ന് 1776 ജൂലൈ രണ്ടിനാണു നിയമപരമായി വേര്‍പിരിഞ്ഞത്. ജൂലൈ നാലിനു കോണ്ടിനെന്റല്‍ കോണ്‍ഗ്രസും ഡിക്ലറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സും അംഗീകരിച്ചു.

രാജ്യമെമ്പാടും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു റാലികളും വൈവിധ്യമാര്‍ന്ന കരിമരുന്നു പ്രയോഗവും ഇതിനകംതന്നെ ആരംഭിച്ചു കഴിഞ്ഞു.
കുടുംബാംഗങ്ങള്‍ ഒത്തുചേരുന്നതിനും സന്തോഷം പങ്കിടുന്നതിനും സ്വാതന്ത്ര്യദിനം അവസരമൊരുക്കുന്ന ജൂലൈ നാല് പൊതുഅവധിയായി അംഗീകരിച്ചിട്ടുണ്ട്. ഡാളസിലെ പല സിറ്റികളിലും കര്‍ശനമായ പരിശോധനയ്ക്കുശേഷം മാത്രമാണ് കരിമരുന്നു പ്രയോഗത്തിനു അനുമതി നല്‍കിയിട്ടുള്ളത്. ചില സിറ്റികളില്‍ സുരക്ഷാ കാരണത്താല്‍ കരിമരുന്നു പ്രയോഗം നിരോധിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

Related posts