ലോസ് ആഞ്ചലസ്: കോപ്പ അമേരിക്ക ശതാബ്തി ഫുട്‌ബോളില്‍ ചിലിക്കെതിരേ അര്‍ജന്റീനയുടെ മധുരപ്രതികാരം. 2015 കോപ്പ അമേരിക്ക ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ചിലിക്കു മുന്നില്‍ കിരീടം നഷ്ടപ്പെട്ടതിനു പകരമാകില്ലെങ്കിലും ഗ്രൂപ്പ് ഡിയിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ അര്‍ജന്റീന 2-1നു ജയമാഘോഷിച്ചു. ഗോള്‍ രഹിതമായി ആദ്യ പകുതിക്കുശേഷം എയ്ഞ്ചല്‍ ഡിമരിയ (51-ാം മിനിറ്റ്), എവര്‍ ബനേഗ (59 മിനിറ്റ്) എന്നിവരാണ് അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ ജോസ് ഫ്യൂന്‍സലിഡ ചിലിക്കായി ആശ്വാസ ഗോള്‍ നേടി.പരിക്കേറ്റ ലയണല്‍ മെസിയെ സൈഡ്ബഞ്ചില്‍ ഇരുത്തിയാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. മെസിക്കു പകരം നിക്കോ ഗെയ്റ്റന്‍ അര്‍ജന്റൈന്‍ നിരയില്‍ ഇറങ്ങി.
ഡിമരിയ, ബനേഗ… അര്‍ജന്റീനയുടെ പ്രതികാരം
