കൊയിലാണ്ടി: താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്ത അവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ.എം. സച്ചിന്‍ ബാബുവിനെ ഉപരോധിച്ചു. തുടര്‍ന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ സൂപ്രണ്ടുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് ഉപരോധം സമാപിച്ചത്. മേഖലാ സെക്രട്ടറി വി.എം. അനൂപ്, ഡി. ലിജീഷ്, നിധിന്‍ കൃഷ്ണന്‍, ടി.പി. ഷാജു, ബിജോയി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സര്‍ജറി, ഓര്‍ത്തോ എന്നിവയ്ക്ക് ഒരു ഡോക്ടറാണുള്ളത്. കണ്ണ് ഡോക്ടര്‍ അവധിയില്‍ പോയിട്ട് മാസങ്ങളായി.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു
