നാടൊന്നിച്ചു; നാരായണേട്ടനും മക്കള്‍ക്കും വീടായി

kkd-houseനാദാപുരം: ഒരു നാട് ഒന്നിച്ചപ്പോള്‍ നാരായണേട്ടന്റേയും മക്കളുടെയും ജീവിതത്തിനു സുരക്ഷയായി. സ്വന്തമായി ഒരു വീട് എന്ന ഇവരുടെ സ്വപ്‌നമാണ് നാട്ടുകാരുടെ കൂട്ടായ്മയില്‍ രണ്ടുമാസംകൊണ്ട് പൂര്‍ത്തിയായത്. കല്ലാച്ചി ചിയ്യൂരിലെ വലിയ കൊയിലോത്ത് നാരായണനും മക്കള്‍ക്കുമാണ് നാദാപുരം ഗവ.യുപി സ്കൂള്‍ അധ്യാപകരും സഹപാഠികളും ചേര്‍ന്ന്‌വീടൊരുക്കിയത്.

ലളിതമായ ചടങ്ങില്‍ കുടംബം പുതിയ വീട്ടിലേക്ക് താമസം മാറ്റിയപ്പോള്‍ രണ്ടുമാസം മുമ്പ് രോഗങ്ങളിലാത്ത ലോകത്തേക്ക് യാത്രയായ അമ്മയെക്കുറിച്ചുള്ള നീറുന്ന ഓര്‍മ്മകളായിരുന്നു വീട് നിറയെ. വീട് നിര്‍മാണത്തിനിടയിലാണ് നാരായണന്റെ ഭാര്യ ചന്ദ്രിക ബ്രയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെടുന്നത്.

ദാരിദ്രത്തിന്റെ കൊടുമുടിയില്‍ അമ്മ ചന്ദ്രിക മാരകരോഗം കൊണ്ട് ഏറെ പ്രയാസം നേരിടുന്ന വിവരം വളയം പോലീസ് സ്്‌റ്റേഷനിലെ സ്‌പെഷല്‍ ബ്രാഞ്ച്്് ഉദ്യോഗസ്ഥന്‍ കുഞ്ഞിക്കണ്ണനാണ് മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയത്്. കുടുംബത്തിന്റെ ദയനീയ ചിത്രം ദീപിക പത്രം റിപ്പോര്‍ട്ട് ചെയ്തതോടെ ഇവരുടെ കുടുംബത്തിന് വീടൊരുക്കാനുളള ശ്രമം സ്കൂള്‍ അധിക്യതര്‍ ആരംഭിച്ചു. ഒരു രൂപ മുതല്‍ കാല്‍ ലക്ഷം രൂപ വരെയാണ് കൂട്ടികളുടെ രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് വീട് നിര്‍മാണത്തിനായി നല്‍കിയത്. അഞ്ചുലക്ഷം രൂപയാണ് വീടിനായി സ്കൂള്‍ അധിക്യതര്‍ ചിലവിട്ടത്.

പാറക്കല്‍ അബ്ദുല്ല എംഎല്‍എയും ഇ.കെ.വിജയന്‍ എംഎല്‍എയും ചേര്‍ന്ന് വീടിന്റെ താക്കോല്‍ കുടുംബത്തിന് കൈമാറി. ഗവ.യുപി സ്കൂളിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് പുതിയ സന്ദേശം നല്‍കുമെന്ന്്് എംഎല്‍എമാര്‍ പറഞ്ഞു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ.സഫീറ അധ്യക്ഷത വഹിച്ചു. ഗവ.യുപി സ്കൂള്‍ മുന്‍ ഹെഡ്മിസ്ട്രസ് എസ്.ഉഷാകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് മെമ്പര്‍മാരായ എരഞ്ഞിക്കല്‍ വാസു, സുഹറ പുതിയാറക്കല്‍്, എന്‍.കെ.ജമാല്‍ഹാജി, പി.വി.ചാത്തു, കെ.പി.കുമാരന്‍, എം.കെ.കുഞ്ഞിരാമന്‍, സി.രവീന്ദ്രന്‍, എം.സി.അബ്ദുല്‍ഗഫൂര്‍, ജനമൈത്രി പോലീസ് പ്രതിനിധി സതീഷന്‍, ടി.സുഗതന്‍, ഗവ.യുപി സ്ക്കൂള്‍ പിടിഎ പ്രസിഡന്റ് ബംഗ്ലത്ത് മുഹമ്മദ്, പ്രധാനാധ്യാപകന്‍ പി.പി.കുമാരന്‍ എന്നിവര്‍ സംസാരിച്ചു.

Related posts