ബാലരാമപുരം:ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ വണികര്‍ തെരുവ് പോലുളള മേഖലകളില്‍ ഡെങ്കിപ്പനി പടരുമെന്ന ഭീതി നിലനില്‍ക്കെ മാലിന്യം നീക്കം ചെയ്യുന്നത് പാളുന്നതായി ആക്ഷേ പം.ജനസാന്ദ്ര തയേറിയ വണികര്തെരുവ്, ശാലിഗോ ത്രത്തെരുവ്, ആര്.സി.തെ രുവ്,അഞ്ചുവന്നം മേഖലകളിലാണ് മാലിന്യനീക്കം പാളുന്നത്.പഞ്ചായത്ത് ഓഫീസിന് സമീപത്തെ വണികര്തെരുവ് മുത്താരമ്മന്‍ ക്ഷേത്രനടയിലെ അഴുക്ക്ചാലില്‍ വെള്ളംക്കെട്ടി നില്‍ക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നം ഉണ്ടാക്കു ന്നതായി നാട്ടുകാര്‍ പറഞ്ഞു.
പഞ്ചാ യത്തിന് മൂക്കിന് തുമ്പില്‍ മലിനജലം കെട്ടിനി ല്ക്കുന്നത് കണ്ടു കൊണ്ടാണ് പഞ്ചായത്ത് അംഗങ്ങളും ജീവന ക്കാരും കടന്നുപോകു ന്നതെങ്കിലും നടപടിയില്ലാത്തതില്‍ പ്രതിധേമുയര് ന്നിട്ടുണ്ട്.അഴുക്ക് ചാലിലേ ക്കാണ് വീടുകളില്‍ നിന്നുള്ള വെള്ളം ഒഴുക്കിവിടുന്നത്. പനി രോഗികളുടെ എണ്ണം ക്രമാതീ തമായി ഉയരുമ്പോള്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഇഴയുന്നതായാണ് വ്യാപക പരാതി.രക്തസ്രാവത്തോടുകൂടിയുള്ള ഡെങ്കിപ്പനി(ഡെങ്കി ഹീമറേജിക് ഫീവര്‍)യാണ് ഏറെ ഭീതിയുണര്‍ത്തുന്നത്.മരണകാരണം വരെ ആയേക്കാവുന്ന പകര്‍ച്ചപ്പനിയെ പ്രതിരോധനടപടികളിലൂടെയും ശക്തമായ മുന്‍കരുതലുകളിലൂടെയും മാത്രമേ തടയാനാവൂവെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ പക്ഷം.
ഏഡീസ് ആല്ബോപ്ക്റ്റസ് എന്ന കൊതുകുകളാണ് ഡെങ്കിപ്പനിയ്ക്ക് കാരണമാകുന്നത്. ബാലരാമപുരത്ത് കൊതുകുകളുടെ ഉറവിടം നശിപ്പിക്കല്‍,ഫോഗിംഗ്,സ്പ്രേയിംഗ്,ബോധവല്‍ക്കരണം എന്നിവ ഫലപ്രദമായി നടത്തിയെങ്കിലും ചില മേഖലകളില്‍ അത് വിജയകരമായിരുന്നില്ല.കുന്നുകൂടുന്ന മാലിന്യ ങ്ങള് നീക്കാന്‍ മഴക്കാലപൂര്‍വ്വശുചീകരണ സമയത്ത് ഉണ്ടായിരുന്ന വേഗത ഇപ്പോള്‍ ജനസാന്ദ്രത കൂടിയമേഖലകളില് ഇല്ലെന്നാണ് പരക്കെ പരാതി.