നെ​യ്മ​ർ ഇ​തി​ഹാ​സ​തു​ല്യ​ൻ; ഗോ​ൾ​നേ​ട്ട​ത്തി​ൽ നെ​യ്മ​ർ ബ്ര​സീ​ൽ ഇ​തി​ഹാ​സ​താ​രം പെ​ലെ​യ്ക്കൊ​പ്പം.

ദോഹ: ഗോ​ൾ​നേ​ട്ട​ത്തി​ൽ നെ​യ്മ​ർ ബ്ര​സീ​ൽ ഇ​തി​ഹാ​സ​താ​രം പെ​ലെ​യ്ക്കൊ​പ്പം. ക്രൊ​യേ​ഷ്യ​ക്കെ​തി​രാ​യ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ബ്ര​സീ​ലി​നാ​യി ഗോ​ൾ നേ​ടി​യ​തോ​ടെ​യാ​ണു നെ​യ്മ​ർ ഫി​ഫ​യു​ടെ ച​രി​ത്ര​ത്തി​ൽ ഇ​ടം​പി​ടി​ച്ച​ത്.

77 ഗോ​ളാ​ണ് ഇ​രു​വ​രു​ടെ​യും പേ​രി​ൽ. 92 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​ണു പെ​ലെ ഇ​ത്ര​യും ഗോ​ൾ നേ​ടി​യ​തെ​ങ്കി​ൽ നെ​യ്മ​ർ​ക്ക് 124 മ​ത്സ​ര​ങ്ങ​ൾ വേ​ണ്ടി​വ​ന്നു നേ​ട്ട​ത്തി​ലെ​ത്താ​ൻ. 62 ഗോ​ൾ നേ​ടി​യ റൊ​ണാ​ൾ​ഡോ​യാ​ണു ബ്ര​സീ​ലി​ന്‍റെ ഗോ​ൾ സ്കോ​റ​ർ​മാ​രി​ൽ മൂ​ന്നാ​മ​ൻ.

അ​തേ​സ​മ​യം, ബ്ര​സീ​ൽ ഫു​ട്ബോ​ൾ കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍റെ ക​ണ​ക്കു​പ്ര​കാ​രം പെ​ലെ 95 രാ​ജ്യാ​ന്ത​ര ഗോ​ളു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്.

അ​തു​കൊ​ണ്ടു​ത​ന്നെ നെ​യ്മ​റു​ടെ റി​ക്കാ​ർ​ഡ് അം​ഗീ​ക​രി​ക്കു​ന്നി​ല്ല. പോ​ർ​ച്ചു​ഗ​ൽ സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യാ​ണ് അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ നേ​ടി​യി​ട്ടു​ള്ള​ത്.

Related posts

Leave a Comment