ഡോംഗ്രി കാ രാജായുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

Dreamssഅധോലോകത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രണയകഥ പറയുന്ന സിനിമയായ “ഡോംഗ്രി കാ രാജയുടെ” മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഹാദി അലി അക്ബര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗാഷ്മീര്‍ മഹാജാനി, റീച്ചാ സിന്‍ഹ, റോണിത് റോയ് എന്നിവരാണ് ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആഷ്മിത് പട്ടേല്‍, സച്ചിന്‍ സുവര്‍ണ അശ്വിനി കാല്‍സേക്കര്‍ എന്നിവരും ചിത്രത്തിലുണ്ട്. ടോര്‍ക്ക് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് പി എസ് ചാട്ട്‌വാളും ഫില്‍മികീഡാ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. മാദകറാണി സണ്ണി ലിയോണിന്റെ ഐറ്റം സോങാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. മീറ്റ് ബ്രദേഴ്‌സാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നവംബര്‍ 11നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Related posts