ഡോഗ് വാഷ്; നായയെ കുളിപ്പിക്കാനും യന്ത്രം

dog“കാര്‍ വാഷ്’ എന്ന ബോര്‍ഡ് കാണാത്തവരായി ആരും തന്നെയില്ല. വാഹനങ്ങള്‍ വൃത്തിയാക്കുന്നതിന് നമ്മളില്‍ പലരും ഇവിടെ പോയിട്ടുണ്ടാകും. ഇവിടെ നിമിഷ നേരം കൊണ്ടു കാര്‍ വൃത്തിയാക്കി കിട്ടുകയും ചെയ്യും. എന്നാല്‍, നായകളെ കുളിപ്പിക്കാന്‍ ഇങ്ങനെയൊരു സംവിധാനമുണ്ടെങ്കിലോ..?

സംഗതി സത്യമാണ്. തായ്‌ലന്‍ഡിലെ അലാഡിന്‍ സ്കൂളിലെ ഒരു കൂട്ടം വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നു കണ്ടുപിടിച്ച യന്ത്രമാണു ഡോഗ് വാഷ്. ഈ ഉപകരണം ഉപയോഗിച്ച് എളുപ്പത്തില്‍ നായകളെ കുളിപ്പിക്കുവാന്‍ സാധിക്കും. പിവിസി പൈപ്പുകളും മോട്ടോര്‍ പിടിപ്പിച്ച ബ്രഷുകളുമാണ് യന്ത്രത്തിന്റെ പ്രധാന ഘടകങ്ങള്‍. സോപ്പും, വെള്ളവുമെല്ലാം യന്ത്രത്തില്‍ ക്രമികരിച്ചിട്ടുണ്ട്. മോട്ടോറിന്റെ സഹായത്താല്‍ മുന്നോട്ടും പിന്നോട്ടും ചലിക്കുന്ന ബ്രഷുകള്‍ ഉപയോഗിച്ചാണു നായുടെ ശരീരം വൃത്തിയാക്കുന്നത്. ലോകത്തിലെ തന്നെ ആദ്യത്തെ ഡോഗ് വാഷ് യന്ത്രമാണ് ഇത്.

കാവലിനപ്പുറം വീടുകളില്‍ നായകളെ വര്‍ത്തുന്നത് ആഡംബരത്തിന്റെ സ്റ്റാറ്റസിന്റെയും ഭാഗമായി മാറിയിരിക്കുകയാണു നമ്മുടെ നാട്ടില്‍. അതിനാല്‍ തന്നെ ഇത്തരം യന്ത്രങ്ങള്‍ ഉടന്‍ തന്നെ നമ്മുടെ നാട്ടിലും വരുമെന്നു പ്രതിക്ഷിക്കാം.

Related posts