തകര്‍ന്ന സ്ലാബുകള്‍ മാറ്റിയപ്പോള്‍ പുതിയ ഭീഷണി

tcr-slabതൃശൂര്‍:  നഗരത്തിലെ ഫുട്പാത്തുകളിലെ തകര്‍ന്ന സ്ലാബുകള്‍ മാറ്റി പുതിയ സ്ലാബുകള്‍ സ്ഥാപിച്ചപ്പോള്‍ പഴയ സ്ലാബുകള്‍ റോഡരികില്‍ തള്ളിയതു യാത്രക്കാര്‍ക്കു ഭീഷണിയായി. നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ സ്ലാബുകള്‍ കാല്‍നടയാത്രക്കാര്‍ക്ക് അപകടഭീഷണി ഉയര്‍ത്തിയപ്പോള്‍ അവ മാറ്റി പുതിയ സ്ലാബിട്ടിരുന്നു. എന്നാല്‍ പഴയ സ്ലാബുകള്‍ സുരക്ഷിതമായി നീക്കിയിടുന്നതിനു പകരം തിരക്കേറിയ റോഡിന്റെ സൈഡിലേക്കാണ് നീക്കിയിട്ടത്. ആള്‍ത്തിരക്കും ഗതാഗതക്കുരുക്കും നിറഞ്ഞ എം.ജി റോഡിലാണ് ഈ സ്ലാബുകള്‍ വഴിയിലെ അപകടക്കെണിയായി കിടക്കുന്നത്.

ഐആര്‍ഡിപി മേളയടക്കമുള്ളവ ആരംഭിച്ചതോടെ എം.ജി റോഡില്‍ തിരക്കേറിയിരിക്കുകയാണ്. രാത്രിയില്‍ ഈ സ്ലാബുകള്‍ ശ്രദ്ധയില്‍പെട്ടില്ലെങ്കില്‍ വലിയ അപകടത്തിന് സാധ്യതയുണ്ട്. എത്രയും വേഗം ഈ സ്ലാബുകള്‍ ഒഴിഞ്ഞഭാഗത്തേക്കു മാറ്റിയില്ലെങ്കില്‍ അപകടങ്ങള്‍ ഉറപ്പാണ്.

Related posts