തനിക്കെതിരേ പ്രചരിക്കുന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണ്; വിശാല്‍

vishalതനിക്കെതിരേ പ്രചരിക്കുന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്ന് നടന്‍ വിശാല്‍. നടികര്‍ സംഘം ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് നടന്ന പാര്‍ട്ടിയില്‍ അജിത്തിന്റെ ചിത്രത്തിലെ പാട്ട് നിറുത്തണമെന്ന് താന്‍ ആവശ്യപ്പെട്ടുവെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ അങ്ങനെ ഒരു സംഭവം നടന്നിട്ടു പോലുമില്ല. ട്വിറ്ററിലൂടെയാണ് വിശാല്‍ ഈ വാര്‍ത്തയോട് പ്രതികരിച്ചത്. മാധ്യമങ്ങള്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ താന്‍ പറഞ്ഞുവെന്ന രീതിയില്‍ പ്രചാരണം നടത്താന്‍ ശ്രമിച്ചുവെന്നാണ് വിശാല്‍ പറയുന്നത്.

വിശാലും അജിത്തും തമ്മില്‍ ശത്രുതയിലാണെന്നുള്ള രീതിയിലായിരുന്നു പപ്പരാസികള്‍ വാര്‍ത്തകള്‍ മെനഞ്ഞത്. എന്നാല്‍ ഇത്തരം വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് വിശാല്‍ പറയുന്നത്.

Related posts