ഹോംവര്‍ക്ക് ചെയ്തില്ല, അധ്യാപികയുടെ തല്ല് ഭയന്ന് വിദ്യാര്‍ഥി ജീവനൊടുക്കി, അധ്യാപിക കുടുങ്ങിയേക്കും

child_1809ഗൃഹപാഠം ചെയ്യാത്തതില്‍ അധ്യാപിക ശിക്ഷിക്കുമെന്ന ഭയത്തില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാണ് സംഭവം. വേണുഗോപാല്‍ എന്ന കുട്ടിയാണ് ജീവനൊടുക്കിയത്. രണ്ടാഴ്ചയായി വേണുഗോപാല്‍ സ്കൂളില്‍ പോയിരുന്നില്ല. കുട്ടിയുടെ രണ്ടു സഹോദരിമാരും ഇതേ സ്കൂളിലാണ് പഠിക്കുന്നത്.

ഗൃഹപാഠം ചെയ്യാത്തതിനാല്‍ അധ്യാപിക ശിക്ഷിക്കുമെന്ന ഭയത്തില്‍ കുട്ടി ശനിയാഴ്ച സ്കൂളില്‍ പോയില്ല. ഉച്ചയ്ക്കുശേഷം സഹോദരിമാര്‍ തിരിച്ചെത്തിയപ്പോള്‍ വേണുഗോപാലിനെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ശബ്ദമുണ്ടാക്കിയതോടെ അയല്‍വാസികള്‍ എത്തിയെങ്കിലും കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ കര്‍ണാടകയിലെ ചിന്താമണിയിലാണ് ജോലി നോക്കുന്നത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.

Related posts