ഇത്തിരി കഷ്ടപ്പെട്ടാലും കുഴപ്പമില്ല കുതിര സവാരി പഠിക്കുമെന്നുള്ള ഉറച്ച തീരുമാനം എടുത്തിരിക്കുകയാണ് നടി തമന്ന. ബാഹുബലിയുടെ രണ്ടാം ഭാഗത്തിലെ ക്ലൈമാക്‌സ് ഭാഗത്തിനു വേണ്ടിയാണ് തമന്ന കുതിര സവാരി പഠിക്കുന്നത്. ചിത്രത്തിന്റെ ഒന്നാം ഭാഗത്തിനായി താരം കളരിപ്പയറ്റും വാള്‍പ്പയറ്റും ഉള്‍പ്പെടെയുള്ള ആയോധനമുറകള്‍ അഭ്യസിച്ചിരുന്നു. സംവിധായകന്‍ എസ്.എസ് രാജമൗലിക്ക് തമന്നയുടെ ഇത്തരം രീതികളോട് നന്നേ മതിപ്പാണ്. സിനിമയ്ക്ക് വേണ്ടിയുള്ള താരത്തിന്റെ കഠിനപരിശീലനത്തെക്കുറിച്ച് സംവിധായകന് നല്ല അഭിപ്രായമാണ് ഉള്ളത്.
തമന്ന പഠനത്തിലാണ്
