ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സി– മുംബൈ സിറ്റി മത്സരം സമനിലയില്‍. ഓരോ ഗോള്‍ വീതം നേടിയാണ് ഇരുടീമുകളും സമനില പാലിച്ചത്. രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളുകളും. സ്വന്തം തട്ടകത്തില്‍ നടന്ന കളിയിലുടനീളം ചെന്നൈയിനായിരുന്നു മുന്‍തൂക്കം. ഇത് മുതലെടുത്ത് രണ്ടാം പകുതിയുടെ തുടക്കത്തില്‍ അവര്‍ സ്‌കോര്‍ ചെയ്യുകയും ചെയ്തു. ജെജെ ലാല്‍പെഖുലെയായിരുന്നു ഗോള്‍നേട്ടക്കാരന്‍. മൗറീഷ്യോ പെലുസോയുടെ പാസ് ജെജെ ഗോളിലേക്കു തിരിച്ചുവിടുകയായിരുന്നു. ചെന്നൈ വിജയത്തിലേക്കു നീങ്ങവെ തമിഴകത്തിന്റെ നെഞ്ചകം തകര്‍ത്ത് മുംബൈ സമനില പിടിച്ചു.
88–ാം മിനിറ്റില്‍ ലിയോ കോസ്റ്റയാണ് വലകുലുക്കിയത്. സോണി നോര്‍ദെയായിരുന്നു ഗോളിന്റെ സൂത്രധാരന്‍. ഇതോടെ സീസണിലെ ആദ്യപാദ മത്സരങ്ങള്‍ പൂര്‍ത്തിയായി. 10 പോയിന്റോടെ ചെന്നൈയിന്‍ അഞ്ചാം സ്ഥാനത്തും മുംബൈ സിറ്റി 12 പോയിന്റോടെ രണ്ടാംസ്ഥാനത്തും തുടരുകയാണ്. 12 പോയിന്റുള്ള അത്‌ലറ്റിക്കോ ഡി കോല്‍ക്കത്തയാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.