തല കൊയ്യാനുള്ള ആഹ്വാനം നേതാക്കള്‍അവസാനിപ്പിക്കണം : അബ്ദുള്ളക്കുട്ടി

TOP-ABDULLAകണ്ണൂര്‍: ജനങ്ങളുടെ തല കൊയ്യാനുള്ള അക്രമരാഷ്ട്രീയത്തെ കുറിച്ചുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ നാട്ടില്‍ നടക്കുന്നതെന്ന് മുന്‍ എംഎല്‍എ എ.പി അബ്ദള്ളക്കുട്ടി. കണ്ണൂരിലെ രാഷ്ട്രീയ ചര്‍ച്ചാ വിഷയമിപ്പോള്‍ പാടം, വരമ്പ്, കൂലി എന്നൊക്കെയാണ്. ഇതൊക്കെ കേട്ടാല്‍ തോന്നുക കൃഷിയെക്കുറിച്ചുള്ള ചര്‍ച്ചയാണെന്നാണ്. എന്നാല്‍ എതിരാളികളുടെ തലകൊയ്യാനുള്ള ആഹ്വാനമാണ് സിപിഎം ബിജെപി നേതാക്കള്‍ നല്‍കുന്നതെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു. തലശേരിയില്‍ എന്‍ ജി ഒ അസോസിയേഷന്‍ തലശേരി ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യന്‍ കൃഷിയിലൂടെ പുതിയ സംസ്കാരം സൃഷ്ടിച്ചപ്പോള്‍ ആ സംസ്കാരത്തിന്റെ അന്തകരായി മാറുകയാണ് തല കൊയ്യുന്ന രാഷ്ട്രീയക്കാര്‍. തലശേരിയില്‍ മത്സരിച്ചു പരാജയപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് താന്‍ ഉയര്‍ത്തിയ വികസന ചര്‍ച്ചയെ അംഗീകരിച്ചതില്‍ സന്തോഷമുണ്ട്. തലശേരിയുടെ വികസനത്തിന് 150 കോടി അനുവദിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നതായും അബ്ദുള്ളക്കുട്ടി പറഞ്ഞു. കെ. അജിത്ത് അധ്യക്ഷത വഹിച്ചു.

Related posts