തളിപ്പറമ്പ് കാക്കാത്തോട് ശുചീകരണം ആരംഭിച്ചു

KNR-NALINYAMതളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി മാലിന്യങ്ങള്‍ നിറഞ്ഞ കാക്കാത്തോട് ശുചീകരണം ഇന്നു രാവിലെ ആരംഭിച്ചു. സിഎച്ച് റോഡ് വരെയുള്ള ഒരുകിലോമീറ്റര്‍ ദൂരത്തിലാണു ശുചീകരണം നടത്തുന്നത്. അടിഞ്ഞുകിടക്കുന്ന മുഴുവന്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും പൂര്‍ണമായി നീക്കം ചെയ്യും.

കാക്കാത്തോട് വഴി വെള്ളം ഒഴുകിയെത്തുന്ന കൂവോട്, കീഴാറ്റൂര്‍ ഭാഗത്തെ തടയണകളില്‍ പ്ലാസ്റ്റിക്ക് നിറഞ്ഞ് പ്രദേശത്ത് കഴിഞ്ഞ വര്‍ഷം വന്‍ ദുരിതം ഉണ്ടായതിനാല്‍ മഴയ്ക്കു മുമ്പ് ഇവ പൂര്‍ണമായി നീക്കാന്‍ കഴിഞ്ഞ ദിവസം നഗരസഭയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.വോലായുധന്‍, ജെഎച്ച്‌ഐ ബിജോ പി.ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ നഗരസഭയിലെ മുഴുവന്‍ ശുചീകരണ ജോലിക്കാരും പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. സാമൂഹ്യ പ്രവര്‍ത്തകര്‍ മക്കി സിദ്ദിക്കും ശുചീകരണത്തില്‍ നഗരസഭാ ജീവനക്കാരെ സഹായിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കകം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ പറഞ്ഞു.

Related posts