തളിപ്പറമ്പ്: ഇരുപതില്‍പരം സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ഉപയോഗിക്കാന്‍ സ്ഥാപിച്ച ജനറേറ്ററുകള്‍ അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും പ്രവര്‍ത്തിപ്പിക്കുന്നില്ല. തളിപ്പറമ്പ് മിനി സിവില്‍സ്റ്റേഷന്‍ 2011 ല്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ തന്നെ സ്ഥാപിച്ച ജനറേറ്ററുകള്‍ക്കാണ് ഈ ദുര്‍ഗതി. ഇത് ഒരിക്കല്‍ പോലും ഉപയോഗിച്ചതായി ഓര്‍ക്കുന്നില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.
കെട്ടിടത്തിന്റെ ഏറ്റവും താഴെയുള്ള അടച്ചുറപ്പുമില്ലാത്ത മുറിയിലാണ് യാതൊരു സുരക്ഷയുമേര്‍പ്പെടുത്താതെ ലക്കണക്കിന് രൂപ മുതല്‍മുടക്കുള്ള ജനറേറ്റര്‍ സ്ഥാപിച്ചിരിക്കുന്നത്. മിനി സിവില്‍ സ്റ്റേഷനിലെ തെരഞ്ഞെടുപ്പ് വിഭാഗം, ജോ.ആര്‍ടിഒ ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, താലൂക്ക് സപ്ലൈ ഓഫീസ് എന്നീ സ്ഥാപനങ്ങള്‍ക്ക് വൈദ്യുതി ഒഴിച്ചുകൂടാനാനാത്ത സന്ദര്‍ഭത്തിലും പവര്‍കട്ടുണ്ടാകുമ്പോഴും പുറമെനിന്ന് വന്‍തുക മുടക്കി ജനറേറ്റര്‍ വാടകയ്‌ക്കെടുക്കാണ് മുഴുവന്‍ സമയവും ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നത്.
ശബ്ദും പുറത്തുവരാതെ പ്രവര്‍ത്തിക്കുന്ന ഈ ജനറേറ്ററുകള്‍ക്ക് നിസാരമായ അറ്റകുറ്റപ്പണികള്‍ മാത്രമേ ആവശ്യമള്ളൂവെന്നാണ് പറയുന്നതെങ്കിലും തുരുമ്പെടുത്ത് തീരുകയാണിപ്പോള്‍.