താന്‍ ചാവേറായിരുന്നെന്നു പാരീസ് ഭീകരന്‍ സലാഹ് അബ്ദെസ്‌ലാം

terrioristബ്രസല്‍സ്: പാരീസ് ഭീകരാക്രണക്കേസില്‍ കഴിഞ്ഞദിവസം ബ്രസല്‍സില്‍ അറസ്റ്റിലായ ഭീകരന്‍ സലാഹ് അബ്ദെസ്‌ലാം ചാവേറായിരുന്നെന്ന് അന്വേഷണ സംഘത്തിനു മൊഴി നല്കി.

പാരീസ് ആക്രമണത്തില്‍ പങ്കെടുത്ത മറ്റ് ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കൊപ്പം സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ ചാവേര്‍ ആക്രമണം നടത്താനാണ് എത്തിയത്. എന്നാല്‍, ആക്രമണത്തിനിടെ മനസുമാറിയതിനെത്തുടര്‍ന്ന് താന്‍ രക്ഷപ്പെട്ടതെന്നു സലാഹ് പറഞ്ഞു. വെള്ളിയാഴ്ചയാണ് പാരീസ് ആക്രമണത്തിലെ മുഖ്യസൂത്രധാരനായ സലാഹിനെ അന്വേഷണം സംഘം ബ്രസല്‍സില്‍ നടത്തിയ റെയ്ഡില്‍ പിടികൂടിയത്. അന്വേഷണസംഘത്തെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ കാലിനു വെടിവച്ചാണ് വീഴ്ത്തി.

Related posts