തിണ്ടിടിഞ്ഞ മണ്ണുനീക്കാന്‍ കഴിയാതെ സ്കൂള്‍ അധികൃതര്‍ ബുദ്ധിമുട്ടില്‍

kkd-mannuകൂരാച്ചുണ്ട്: കൂരാച്ചുണ്ട് സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പുതിയതായി നിര്‍മിച്ച കെട്ടിടത്തിന്റെ പരിസരത്ത് മഴക്കാലത്ത് തിണ്ടിടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യാന്‍ സാധിക്കാതെ സ്കൂള്‍ അധികൃതരും മാനേജ്‌മെന്റും കുഴങ്ങുന്നു.പുതിയതായി നിര്‍മിച്ച കെട്ടിടത്തിന്റെ പിന്‍ഭാഗം മുപ്പത്തിയഞ്ചോളം അടി ഉയരത്തിലുള്ള തിണ്ട് വര്‍ഷക്കാലത്തെ ശക്തമായ മഴയെ തുടര്‍ന്ന് ഇടിഞ്ഞ് കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോര്‍ ഒരുവശം ഭാഗികമായി മണ്ണുവീണ് മൂടിയിരിക്കുന്നു. കെട്ടിടത്തിന് ഭീഷണിയായ മണ്ണ് നീക്കം ചെയ്താല്‍ മാത്രമെ മറ്റു പ്രവര്‍ത്തികള്‍ ചെയ്യാന്‍ സാധിക്കൂ. എന്നാല്‍ ഇവിടെ നിന്നും മണ്ണ് നീക്കുന്നതിനെ പോലീസ് അധികാരികള്‍ തടസം നില്ക്കുന്നതാണ് സ്കൂള്‍ അധികൃതരെ ബുദ്ധിമുട്ടിലാക്കുന്നത്.

ജൂണ്‍മാസം സ്കൂള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിനും മഴക്കാലത്തിന് മുമ്പായി മണ്ണു നീക്കിയില്ലെങ്കില്‍ സ്കൂളിന്റെ പ്രവര്‍ത്തനത്തിനു തന്നെ തടസമായി മാറുമെന്ന ഭീഷണിയിലാണുള്ളത്. മേലാധികാരികളില്‍ നിന്നും ഇതിനുള്ള തടസവാദങ്ങള്‍ക്ക് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് സ്കൂള്‍ അധികൃതര്‍.

Related posts