ഒറ്റപ്പാലം: താലൂക്ക് ആസ്ഥാനമായ ഒറ്റപ്പാലത്ത് പുതിയ ബസ് സ്റ്റാന്‍ഡിനോടു ചേര്‍ന്ന് കെഎസ്ആര്‍ടിസി സബ്ഡിപ്പോ തുടങ്ങണമെന്ന ആവശ്യം ശക്തം. നിലവില്‍ സംസ്ഥാനത്തെ ഭൂരിഭാഗം താലൂക്ക് ആസ്ഥാനങ്ങളിലും സബ്ഡിപ്പോ പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ നഗരത്തിലെത്തുന്ന യാത്രക്കാര്‍ സ്വകാര്യ വാഹനങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
പാലക്കാട്, ഗുരുവായൂര്‍ ഡിപ്പോകളില്‍നിന്നും പുറപ്പെടുന്ന ബസുകളാണ് നഗരത്തിലൂടെ പോകുന്നത്. ദൂരേസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ടവര്‍ക്ക് കെഎസ്ആര്‍ടിസി ബസുകള്‍ ഒറ്റപ്പാലത്ത് എത്തുന്ന സമയം അറിയാത്തതും മുഖ്യപ്രശ്്‌നമാണ്. നഗരസഭ ഏറ്റെടുത്ത സ്ഥലത്ത് പുതിയ ബസ് സ്റ്റാന്‍ഡിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്. ഇതോടു ചേര്‍ന്ന് സ്ഥലം ലഭ്യമാക്കി കെഎസ്ആര്‍ടിസി ഡിപ്പോ കൂടി തുടങ്ങാന്‍ നടപടിയെടുക്കണമെന്ന ജനകീയാവശ്യമാണ് ഉയരുന്നത്.
പുതിയ ബസ് സ്റ്റാന്‍ഡിനടുത്ത് കെഎസ്ആര്‍ടിസിക്ക് ഡിപ്പോ അനുവദിക്കുന്നതുവഴി മൂന്നുവിധത്തില്‍ യാത്രാമാര്‍ഗം യാഥാര്‍ഥ്യമാകും. ബസ് സ്റ്റാന്‍ഡിനോടു ചേര്‍ന്നാണ് ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന്‍. കെഎസ്ആര്‍ടിസി സബ്ഡിപ്പോ ഒറ്റപ്പാലത്തു വേണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്.ഇതിനു പുറമേ ഒറ്റപ്പാലം-തൃശൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകളില്ലാത്ത കുറവ് ഇതുവരെയും പരിഹരിക്കപ്പെട്ടിട്ടില്ല. ഈ റൂട്ടിലുണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസുകള്‍കൂടി ഇല്ലാത്ത സ്ഥിതിയാണ് ഇന്നുള്ളത്. പാലക്കാട്-ഗുരുവായൂര്‍ റൂട്ടിലും വേണ്ടത്ര കെഎസ്ആര്‍ടിസി ബസുകളില്ല. ഉണ്ടായിരുന്നവ വെട്ടിക്കുറയ്ക്കുന്ന നടപടിയാണ് അധികൃതര്‍ ചെയ്യുന്നത്.
മുമ്പ് പാലക്കാട്-തൃശൂര്‍ റൂട്ടില്‍ രാത്രികാലങ്ങളില്‍ സര്‍വീസ് നടത്തിയിരുന്ന കൊട്ടാക്കര ബസ് ആരുമറിയാതെ നിര്‍ത്തി. ഒറ്റപ്പാലത്തുനിന്നും പാലക്കാട്ടേയ്ക്കും തൃശൂര്‍, ഗുരുവായൂര്‍ മേഖലകളിലേക്കും കെഎസ്ആര്‍ടിസി ബസുകള്‍ ഓടിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.