കൊല്ലം: ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകള്‍, മറ്റ് ക്രമസമാധാന പ്രശ്‌നങ്ങള്‍, സുരക്ഷാസേനാ വിന്യാസം തുടങ്ങിയവ സംബന്ധിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എ ഷൈനാമോളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു.സുരക്ഷാ പ്ലാന്‍, ആവശ്യമായ സേനാംഗങ്ങളുടെ വിവരം തുടങ്ങിയവ ജില്ലാ ഇലക്ഷന്‍ മാനേജ്‌മെന്റ് പ്ലാനില്‍ ഉള്‍പ്പെടുത്താനാവശ്യമായ വിവരങ്ങള്‍ ശേഖരിച്ച് സമര്‍പ്പിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു.
തിരഞ്ഞെടുപ്പിനാവശ്യമായ വാഹനങ്ങള്‍ സജ്ജീകരിക്കുന്നതിനും മോട്ടോര്‍ വാഹന പ്ലാന്‍ തയാറാക്കുന്നതിനും ആര്‍ ടി ഒ യെ യോഗം ചുമലപ്പെടുത്തി.16ന് ആരംഭിക്കുന്ന തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉദേ്യാഗസ്ഥരുടെ പരിശീലനത്തിനുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ തഹസീല്‍ദാര്‍മാര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. പോളിംഗ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. യോഗത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ പി പ്രകാശ്, റൂറല്‍ എസ് പി എസ് ശശികുമാര്‍, എ ഡി എം മധു ഗംഗാധര്‍, എ സി പി റെക്‌സ് ബോബി അര്‍വിന്‍, ഡി വൈ എസ് പി എസ്.അനില്‍ദാസ്, തഹസീല്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.