മലയാളികള്‍ ഒരിക്കലും മറക്കാത്ത ഒരു നടിയാണ് സുമലത. എന്നാല്‍ സുമലത ഇപ്പോള്‍ മലയാള സിനിമയില്‍ സജീവമല്ല. ലയാളികള്‍ ആഗ്രഹിക്കുന്നതുപോലെ തന്നെ സുമലതയ്ക്കും മലയാള സിനിമയില്‍ തിരിച്ചുവരണമെന്നുണ്ട്.
എന്നാല്‍ തന്നെ തേടി നല്ല തിരക്കഥകള്‍ എത്തുന്നില്ലെന്നാണ് നടി സുമലത പറയുന്നത്. ഒരു പ്രാധാന്യവുമില്ലാത്ത കഥാപാത്രങ്ങളാണ് മലയാളത്തില്‍ നിന്നും തന്നെ തേടിയെത്തുന്നത്. നല്ല തിരക്കഥകള്‍ കിട്ടിയാല്‍ തീര്‍ച്ചയായും മലയാള സിനിമയില്‍ വീണ്ടും അഭിനയിക്കുമെന്നും നടി പറഞ്ഞു. തെലുങ്ക്, കന്നട ഭാഷകളില്‍ താന്‍ ഇപ്പോഴും സജീവമാണെന്ന് സുമലത പറഞ്ഞു.