വയനാട്: കേണിച്ചിറയിൽ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കേളമംഗലം മാഞ്ചുറ വീട്ടിൽ ലിഷ(35)യാണ് കൊല്ലപ്പെട്ടത്. ലിഷയുടെ കഴുത്തിൽ കേബിൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
ഭർത്താവ് ജിൻസണെ കൈ ഞരമ്പ് മുറിച്ച് വിഷമുള്ളിൽ ചെന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ജിൻസൺ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
കടബാധ്യത ഉള്ളതിനാൽ മരിക്കുന്നുവെന്ന് ജിൽസൺ സുഹൃത്തുക്കളെ വിളിച്ചറിയിച്ചിരുന്നു. സംഭവം അറിഞ്ഞ് പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ നടത്തിവരികയാണ്. വാട്ടർ അതോറിറ്റി പമ്പ് ഓപ്പറേറ്ററാണ് ജിൽസൺ.