തിരുവല്ലയില്‍ പാത ഇരട്ടിപ്പക്കല്‍ ജോലികളുമായി ബന്ധപ്പെട്ട് കായംകുളം-എറണാകുളം പാതയില്‍ ഇന്നു ട്രെയിന്‍ നിയന്ത്രണം

trainതിരുവല്ല: തിരുവല്ലയില്‍ പാത ഇരട്ടിപ്പക്കല്‍ ജോലികളുമായി ബന്ധപ്പെട്ട് കായംകുളം-എറണാകുളം പാതയില്‍ ഇന്നു ട്രെയിന്‍ നിയന്ത്രണം. കന്യാകുമാരി – മുംബൈ എക്‌സ്പ്രസ്, കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി, തിരുവനന്തപുരം- ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ്, ന്യൂഡല്‍ഹി – തിരുവനന്തപുരം കേരള എക്‌സ്പ്രസ് എന്നിവ ആലപ്പുഴ വഴി തിരിച്ചുവിടും.

തിരുവനന്തപുരത്തേക്കുള്ള ശബരി, പരശുറാം, ബാംഗളൂരൂ ഐലന്‍ഡ് എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ 45 മിനിറ്റ് വൈകും. പാസഞ്ചര്‍ തീവണ്ടികള്‍ ഭാഗികമായും പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്.

Related posts