തിരുവോണത്തിന് യുവമോര്‍ച്ചയുടെ ‘മദ്യബന്ദ് ” ; ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ വളയും

KLM-BEVകോഴിക്കോട്: തിരുവോണത്തിന് മദ്യബന്ദ്. കേട്ടുഞെട്ടേണ്ട… ഇത്തവണ മദ്യം കിട്ടാന്‍ തിരുവോണനാളില്‍ ഒന്നുകഷ്ടപ്പെടേണ്ടിവരും. ബീവറേജസുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാരും ജോലിചെയ്യാന്‍ ജീവനക്കാരും തയാറാണെങ്കിലും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അതിനു സമ്മതിക്കില്ല. സംസ്ഥാനത്ത് മദ്യഷോപ്പുകള്‍ക്ക് മുന്നില്‍ തിരുവോണനാളില്‍ മദ്യം വാങ്ങാനെത്തുന്നവരെ പിന്തിരിപ്പിക്കുന്ന പ്രതിഷേധവുമായി യുവമോര്‍ച്ച പ്രവര്‍ത്തകരുണ്ടാകും. ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കു മുന്നില്‍ പ്രതിരോധ സമരം തീര്‍ക്കാനാണ് തീരുമാനം. അതായത് പ്രവര്‍ത്തകര്‍ ബീവറേജസിനുമുന്നില്‍ പ്രതിഷേധിക്കുമ്പോള്‍ ആളുകള്‍ക്ക് മദ്യം വാങ്ങാന്‍ കഴിയില്ല എന്നര്‍ഥം.

ഉത്രാടനാളിലും  ഈ രീതിയിലുള്ള സമരപരിപാടി ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല.   അതേസമയം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുന്നുഎന്നുറപ്പായ സാഹചര്യത്തില്‍ മദ്യ നിരോധനസമിതി പ്രവര്‍ത്തകരുടെയും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റുസംഘടനകളുടെയും നിലപാടുംനിര്‍ണായകമാണ്. ഇവരുംതിരുവോണ നാളിലെമദ്യ വില്‍പനക്കെതിരേ സംഘടിക്കാന്‍ തീരുമാനിച്ചാല്‍ തിരുവോണദിനത്തില്‍ ബീവറേജസ് ജീവനക്കാര്‍ക്ക്

“പണി’യൊന്നുമുണ്ടാവില്ല. തിരുവോണ നാളുകളിലെങ്കിലും മദ്യ വില്‍പന വഴി ലഭിക്കുന്നലാഭം ഒഴിവാക്കാന്‍സര്‍ക്കാര്‍തയ്യാറാവണമെന്നവാദമാണ് യുവമോര്‍ച്ച ഉന്നയിക്കുന്നത്. മദ്യവര്‍ജനമെന്ന് എല്‍ഡിഎഫ് അണയിടുമ്പോഴും ദേശീയോല്‍സവമായ ഓണത്തിന്ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലെനീണ്ട ക്യൂ നാടിന് അപമാനമാണെന്ന നിലപാടാണ്ഇവര്‍ ഉന്നയിക്കുന്നത്.അതേസമയം മദ്യവില്‍പ്പന ശാലകളിലെ ജീവനക്കാരുടെ യൂണിയനുകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തികഴിഞ്ഞു.

ജീവനക്കാര്‍ക്ക്് പ്രത്യേക അലവന്‍സ് നല്‍കാനുള്ള തീരുമാനത്തോട് യൂണിയനുകള്‍ അനുകൂല സമീപനം സ്വീകരിച്ചുകഴിഞ്ഞുവെന്നാണ് സൂചന. അതുകൊണ്ടുതന്നെ തിരുവോണ നാളുകളില്‍ ഔട്ട്്‌ലെറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന കാര്യം ഉറപ്പാണ്.എന്തായാലും തിരുവോണ നാളില്‍ ബീവറേജ് ഔട്ട്് ലെറ്റുകളും പരിസരവും സംഘര്‍ഷഭരിതമാകുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. യുവമോര്‍ച്ച പ്രതിഷേധം നടത്തുമ്പോള്‍അത് അക്രമത്തിലേക്ക് പേകാതിരിക്കാന്‍ പോലീസിനും കാവല്‍നില്‍ക്കേണ്ടിവരും. നഗരത്തിലെ പ്രധാന ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കുമുന്നിലാണ് സമരംനടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.

Related posts