തുറവൂര്‍: തീരദേശമേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. പട്ടണക്കാട്, തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂര്‍ പഞ്ചായത്തുകളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ ജപ്പാന് കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണെ്ടങ്കിലും ആഴ്ചയില്‍ ഒരുതവണ മാത്രമാണ് വെള്ളം വരുന്നത്. ചൂടു കടുത്തതോടെ ഗ്രാമപദേശങ്ങളിലെ ജലസ്രോതസുകളായ കിണറുകളും കുളങ്ങളും വറ്റിവരണ്ടത് ജനങ്ങളെ പൂര്‍ണമായി ദുരിതത്തിലാക്കി.
മുന്‍വര്‍ഷങ്ങളില്‍ മേഖലയില്‍ ടാങ്കറില്‍ വെള്ളമെത്തിച്ചിരുന്നെങ്കിലും ഇത്തവണ അതുണ്ടായിട്ടില്ല. ജപ്പാന് കുടിവെള്ള വിതരണ മേഖലയായതിനാലാണ് ഇതു നിലച്ചതെന്നു പറയുന്നു. കിഴക്കന്‍ മേഖലയിലും വെള്ളക്ഷാമംഅനുഭവപ്പെടുന്നുണ്ട്. വളമംഗലം മേഖലയില്‍ രണ്ടാഴ്ച കൂടുമ്പോഴാണ് പൈപ്പുകളിലൂടെ വെള്ളമെത്തുന്നത്. ചിലയിടങ്ങളില്‍ കിലോമീറ്റര്‍ യാത്ര ചെയ്തു വേണം വെള്ളം ശേഖരിക്കാന്‍. അടിയന്തിരമായി വാഹനങ്ങളില്‍ കുടിവെള്ളവിതരണം നടത്തണമെന്ന ആവശ്യവും ശക്തമായി.