തീരദേശ മേഖലയില്‍ 600 കോടിയുടെ വികസനം സാധ്യമാക്കി: മന്ത്രി ബാബു

knr-babuമാഹി: യുഡിഎഫ് സര്‍ക്കാര്‍ തീരദേശമേഖലയില്‍ 600 കോടി രൂപയുടെ വികസനപദ്ധതി നടപ്പാക്കിയതായി മന്ത്രി ബാബു. ചോമ്പാല്‍ കറപ്പക്കുന്നിലെ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. തീരദേശ വികസന കോര്‍പറേഷന്‍ അനുവദിച്ച 35 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. പദ്ധതിക്കായി സ്ഥലം സൗജന്യമായി നല്‍കിയ പി.കെ കുഞ്ഞിക്കണ്ണനെ ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്ത് പ്രസിഡവന്റ് ഇ.ടി അയൂബ് അധ്യക്ഷത വഹിച്ചു.കോട്ടയില്‍ രാധാകൃഷ്ണന്‍, എ.ടി ശ്രീധരന്‍, റീന രയരോത്ത്, വി.പി ലിനീഷ്, പ്രദീപ് ചോമ്പാല, സുധ മാളിയേക്കല്‍, നിഷ പറമ്പത്ത്, ആയിഷ ഉമ്മര്‍, കെ.അന്‍വര്‍ ഹാജി, എം.പി കുമാരന്‍, പാമ്പള്ളി ബാലകൃഷ്ണന്‍, വി.പി പ്രകാശന്‍, സലീം പുനത്തില്‍, സുരേഷ് ശാന്തി വനം, ജസ്മീന കല്ലേരി, വി.പി ജയന്‍, വി.പി അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts