തുറവൂരിന്റെ ഉറക്കംകെടുത്തി വീണ്ടും മോഷ്ടാക്കള്‍; മോഷണം ചെറുത്ത വീട്ടുകാര്‍ക്ക് കള്ളന്‍മാരുടെ ക്രൂരമര്‍ദനം

KKD-THIEFതുറവൂര്‍: ജനങ്ങളുടെ ഉറക്കം കെടുത്തി വീണ്ടും മോഷ്ടാക്കള്‍ വിലസുന്നു. കഴിഞ്ഞ രാത്രി തുറവൂര്‍ ജംഗ്ഷനു സമീപത്തെ മൂന്നുവീടുകളിലാണ് മോഷണം നടന്നത്. മോഷണം ചെറുക്കാന്‍ ശ്രമിച്ച ഗൃഹനാഥന്റെയും ഭാര്യയുടെയും തല ഇരുമ്പു പൈപ്പ് കൊണ്ട് അടിച്ചുപൊട്ടിക്കുകയും ചെയ്തു. തുറവൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കളത്തില്‍ചിറയില്‍ സുമേഷിന്റെ ഭാര്യ അശ്വതിയുടെ കഴുത്തില്‍ കിടന്ന മാല മോഷ്ടാക്കള്‍ പൊട്ടിച്ചെടുത്തു. തുറന്നുകിടന്ന ജനലിലൂടെയാണ് മാല പൊട്ടിച്ചെടുത്തത്.

സമീപത്തുതന്നെ താമസിക്കുന്ന കല്ലത്തുരവിയുടെ വീട്ടില്‍ മോഷ്ടാക്കളെത്തിയതറിഞ്ഞ് ഉണര്‍ന്ന രവിയുടെയും ഭാര്യ രമണിയുടെയും തലയ്ക്കു ഇരുമ്പു പൈപ്പിനടിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രവിയുടെ വീടിന്റെ അടുക്കള വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തകടന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നോടെയായിരുന്നു മോഷണം.

കഴിഞ്ഞ കുറച്ചുനാളുകള്‍ക്കു മുമ്പു പല വീടുകളിലും മോഷണം നടന്നിരുന്നു. പോലീസിന്റെ ഇടപെടലിനെത്തുടര്‍ന്ന് ഇല്ലാതായ മോഷണമാണു വീണ്ടും പ്രദേശത്തെ ജനങ്ങളുടെ സൈ്വര്യജീവിതം തകര്‍ത്തുകൊണ്ട് ആരംഭിച്ചത്. കുത്തിയതോട് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീടുകളിലെത്തി പരിശോധന നടത്തി മോഷ്ടാക്കള്‍ക്കായി അന്വേഷണം ആരംഭിച്ചു.

Related posts