നീതി കിട്ടിയോ? തൂണേരി ഷിബിന്‍ വധം: മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു; പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പടെ 17 പേര്‍

Shibinകോഴിക്കോട്: തൂണേരി വെള്ളൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ സി.കെ.ഷിബിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതേ വിട്ടു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പടെ കേസില്‍ 17 പേരാണ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. മാറാട് പ്രത്യേക കോടതി ജഡ്ജി എസ്.കൃഷ്ണകുമാര്‍ ആണ് വിധി പ്രഖ്യാപിച്ചത്.

കേസിലെ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കുന്നു എന്ന ഒറ്റവരി വിധി മാത്രമാണ് കോടതി പുറപ്പെടുവിച്ചത്. വര്‍ഗീയപരമായും രാഷ്ട്രീയപരമായുമുള്ള വിരോധത്തിന് ഷിബിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന പ്രോസിക്യൂഷന്‍ വാദം കോടതി തള്ളിക്കളഞ്ഞു.

Related posts