കാക്കനാട്: തൃക്കാക്കരയില്‍ കുടിവെളള പൈപ്പ് പൊട്ടുന്നത് തുടര്‍ന്ന് പ്രദേശത്ത് കുടിവെള്ളം മുടങ്ങുന്നത് പതിവാകുന്നു. ഈ മാസം ആദ്യ മുതല്‍ നന്നെ പല ദിവസങ്ങളിലായി പൈപ്പ് പൊട്ടിയതിനെ തുര്‍ന്ന് തൃക്കാക്കരയുടെ പല പ്രദേശങ്ങളിലും കുടിവെള്ളം ലഭിക്കാതെ ജനം ദുരിതത്തിലായിരുന്നു. പലയിടത്തും നിലവാരം കുറഞ്ഞ പൈപ്പാണ് പൊട്ടുന്നത്. ഓലി മുഗള്‍ ഓവര്‍ ഹെഡ് ടാങ്കില്‍ നിന്നും ഇന്‍ഫോ പാര്‍ക്ക്, ഇടച്ചിറ ഭാഗങ്ങളിലേക്ക് വെള്ളം പോകുന്ന പൈപ്പിലെ എയര്‍ വാല്‍ വാണ് ഇന്നലെ തകര്‍ന്നത്. വാല്‍വ് തകര്‍ന്നതിനെ തുടര്‍ന്നു മണിക്കൂറുകളോളമാണ് കുടിവെള്ളം പാഴായത്. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് കണ്ട് കാക്കനാട് വീഗാലാന്റ് റോഡിലൂടെ കടന്നുപോയ കാറുകള്‍ പലതും ഇവിടെ നിര്‍ത്തി കഴുകുകയും ചെയ്തു. ഇന്നലെ സന്ധ്യയോടെ ജല വകുപ്പ് ഉദേ്യാഗസ്ഥര്‍ എത്തി വാല്‍വ് നന്നാക്കി വെള്ളം ഒഴുക്ക് തടസപ്പെടുത്തി ജലവിതരണം പൂര്‍വസ്ഥിതിയിലാക്കി.
തൃക്കാക്കരയില്‍ കുടിവെളള പൈപ്പ് പൊട്ടുന്നത് പതിവാകുന്നു
