സിനിമാ ലോകത്തെത്തി പന്ത്രണ്ട് വര്‍ഷത്തോളമായെങ്കിലും ഇനിയും പൂവണിയാത്തൊരു മോഹം നടി തൃയ്ക്ക്. കുടുംബ ജീവിതംപോലും വേണ്ടെന്നുവച്ച് സിനിമയില്‍ നില്‍ക്കുന്ന തൃഷയ്ക്ക് സിനിമ പേരും പ്രശസ്തിയും പണവുമെല്ലാം നല്‍കി. എന്നാല്‍ എന്നും എപ്പോഴും തൃഷയെ നിരാശപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു കാര്യമുണ്ട്. അത് മറ്റൊന്നുമല്ല,
സിനിമയില്‍ വന്ന് ഇത്രയും കാലമായിട്ടും തൃഷയ്ക്ക് സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനൊപ്പം ഒരു സിനിമ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് തൃഷ തന്നെ നിരാ ശപ്പെടുത്തുന്ന ഏറ്റവും വലിയ കാര്യത്തെക്കുറിച്ച് പറഞ്ഞത്.
താന്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ ഓരോ നായികയും രജനി സാറിന്റെ കൂടെ അഭിന യിക്കാന്‍ ആഗ്രഹിക്കുന്നുണ്ടുവെന്ന് നടി പറഞ്ഞു. ഇപ്പോള്‍ ഉള്ള മറ്റ് മുന്‍നിര നടന്മാരില്‍ ആര്‍ക്കൊ പ്പമാണ് അഭിനയിക്കാന്‍ ആഗ്രഹിക്കു ന്നത് എന്നു ചോദിച്ചപ്പോള്‍ തൃഷ, വിജയ് സേതുപതിയുടെ യും ശിവകാര്‍ത്തികേയന്റെയും പേര് പറഞ്ഞു. ഇരുവരും നല്ല കുറേ സിനിമകളുടെ ഭാഗമാകു ന്ന നടന്മാരാണ്- തൃഷ പറയുന്നു.