തൃഷയുടെ മോഹം പൂവണിയുമോ?

 അത് അമ്മ തീരുമാനിക്കുംകബാലിക്കു ശേഷം രജനികാന്തിനെ നായകനാക്കി പ രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തിന്റെ ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ രജനികാന്തിന്റെ നായികയായി അമല പോളിനെ പരിഗണിക്കുന്നു എന്നാണ് ആദ്യം വന്ന വാര്‍ത്തകള്‍. എന്നാല്‍ അമലാ പോള്‍ വേണ്ട, കുറച്ച് കൂടെ സീനിയറായ നായികമാര്‍ ആരെങ്കിലും മതി എന്നാണത്രെ രജനികാന്ത് പറയുന്നത്.

അങ്ങനെ ഇപ്പോള്‍ രണ്ട് നായികമാരാണ് പരിഗണനയിലുള്ളത്. ഇന്‍ഡസ്ട്രിയില്‍ വന്ന് 12 വര്‍ഷം കഴിഞ്ഞുവെങ്കിലും തൃഷയ്ക്ക് ഇതുവരെ രജനികാന്തിന്റെ നായികയായി അഭിനയിക്കാന്‍ അവസരം  കിട്ടിയിട്ടില്ല. അതിലെ നിരാശ നടി വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തൃഷയെ നായികയാക്കിയാലോ എന്ന ആലോചന സജീവമാണ്. എന്നാല്‍ സിനിമയിലേക്ക് പ്രധാനമായും പിഗണിക്കുന്നതു നയന്‍താരയെയാണ്. ശിവജിയിലെയും കുസേലനയിലെയും അതിഥി വേഷം ഉള്‍പ്പെടെ നാലു ചിത്രങ്ങളില്‍ നയന്‍താര സൂപ്പര്‍സ്റ്റാറിനൊപ്പം അഭിനയിച്ചിട്ടുണ്ട്. അതില്‍ ചന്ദ്രമുഖി വലിയ വിജയം നേടുകയും ചെയ്തിരുന്നു.

Related posts