തൃഷയ്ക്ക് ഹൊറര്‍ ചിത്രങ്ങളോട് ഭ്രമം

Trishaഹൊറര്‍ ചിത്രങ്ങളോട് നടി തൃഷയ്ക്ക് ഒരല്പം ഭ്രമം കൂടിയോ എന്നതാണ് ഇപ്പോള്‍ തമിഴകത്തെ ചര്‍ച്ചാ വിഷയം. തുടര്‍ച്ചയായി ഹൊറര്‍ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ തൃഷ താത്പര്യം കാട്ടുന്നതായാണ് പറയുന്നത്.  നായകി എന്ന ഹൊറര്‍ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് തൃഷ ഇപ്പോള്‍. ഇതിനിടെ വീണ്ടും ഒരു ഹൊറര്‍ ചിത്രം കൂടി ചെയ്യാനായി തൃഷ കരാര്‍ ഒപ്പിട്ടുവെന്നാണ് വാര്‍ത്തകള്‍. പക്ഷേ ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ പുറത്തു വിട്ടിട്ടില്ല. മധുരൈ എന്ന സിനിമയൊരുക്കിയ മദേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് തൃഷ നായകിയ്ക്കു ശേഷം അഭിനയിക്കുന്നത്.

Related posts