സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും  സഹായവുമായി  പി​ങ്ക് പോ​ലീ​സ് 16 മു​ത​ൽ പാ​ല​ക്കാ​ടും: 1515 ടോ​ൾ ഫ്രീ ​ന​ന്പ​ർ

പാ​ല​ക്കാ​ട്: സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കും ഇ​നി 1515 എ​ന്ന ടോ​ൾ​ഫ്രീ ന​ന്പ​റി​ലേ​ക്ക് വി​ളി​ച്ച് സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടാം. സ്ത്രീ​ക​ളു​ടേ​യും കു​ട്ടി​ക​ളു​ടേ​യും സു​ര​ക്ഷ​യ്ക്കാ​യി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ള്ള പി​ങ്ക് പോ​ലീ​സ് പാ​ല​ക്കാ​ട് ജി​ല്ല​യി​ലും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്നു.

സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സു​ര​ക്ഷ മു​ൻ​നി​ർ​ത്തി വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ത്രം നേ​രി​ട്ടു നി​യ​ന്ത്രി​ക്കു​ന്ന പി​ങ്ക് പൊ​ലീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ-​പി​ന്നാ​ക്ക​ക്ഷേ​മ- നി​യ​മ -സാം​സ്ക്കാ​രി​ക -പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി എ.​കെ.​ബാ​ല​ൻ 16 രാ​വി​ലെ 9.30ന് ​ജി​ല്ലാ പൊ​ലീ​സ് ഓ​ഫീ​സ് അ​നെ​ക്സി​ൽ നി​ർ​വ​ഹി​ക്കും.

പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളേ​യും ക​ണ്‍​ട്രോ​ൾ റൂ​മു​ക​ളേ​യും സ​മ​ന്വ​യി​പ്പി​ച്ചാ​ണ് പി​ങ്ക് പ​ട്രോ​ൾ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ക. ഡി.​പി.​ഒ അ​ന​ക്സ് അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ക്രൈം​ബ്രാ​ഞ്ച് ഡി.​വൈ.​എ​സ്.​പി പി. ​ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​നാ​കും. ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ദേ​ബേ​ഷ് കു​മാ​ർ ബെ​ഹ്റ ഐ ​പി എ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി.​വൈ.​എ​സ്.​പി സെ​യ്താ​ലി, ഡി.​സി.​ആ​ർ.​ബി ഡി.​വൈ.​എ​സ്.​പി കെ.​എ​ൽ.​രാ​ധാ​കൃ​ഷ്ണ​ൻ, ജി.​ഡി.​വി​ജ​യ​കു​മാ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

Related posts